Connect with us

Gulf

വില്‍ക്കുന്നത് സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളെന്ന് നഗരസഭ

Published

|

Last Updated

ദുബൈ: സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളാണ് ദുബൈയില്‍ വില്‍ക്കുന്നതെന്ന് ദുബൈ നഗരസഭ വ്യക്തമാക്കി. ജ്യൂസ് പാക്കറ്റുകളില്‍ ദ്വാരമുള്ളതിനാല്‍ പാനീയം വിഷമയമാണെന്നും ന്യൂഡില്‍സില്‍ കൂടിയ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും ഫ്‌ളേവര്‍ ക്യൂബുകളില്‍ കൂടിയ അളവില്‍ സോഡിയം ഗ്ലൂട്ടാമേറ്റ് ഉണ്ടെന്നുമുളളതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് നഗരസഭ വിശദീകരണവുമായി എത്തിയത്. ഇത്തരം കിംവദന്തികളെക്കുറിച്ച് നഗരസഭ അന്വേഷിക്കുകയും ഭക്ഷ്യവസ്തുക്കളുടെ സാമ്പില്‍ പരിശോധിക്കുകയും ചെയ്തതായി നഗരസഭയുടെ കസ്റ്റമര്‍ റിലേഷന്‍സ് ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് വ്യക്തമാക്കി. നഗരസഭയുടെ ഭക്ഷ്യ നിയന്ത്രണ വിഭാഗമാണ് ഇത്തരം പരാതികള്‍ പരിശോധിച്ചതെന്നും ഭക്ഷ്യവസ്തുക്കളെല്ലാം സുരക്ഷിതമാണെന്ന് ബോധ്യപ്പെട്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. രാജ്യന്തര നിലവാരത്തിലുളള ഭക്ഷ്യ സുരക്ഷയാണ് ദുബൈ പിന്തുടരുന്നതെന്നും ഇത്തരം കിംവന്തികള്‍ക്ക് അടിസ്ഥാനമില്ലെന്നും ഭക്ഷ്യ നിയന്ത്രണ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് ശെരീഫ് അല്‍ അവാദിയും പറഞ്ഞു.

Latest