Connect with us

Kerala

സി പി എമ്മിനെതിരെ വീണ്ടും വെള്ളാപ്പള്ളി നടേശന്‍

Published

|

Last Updated

ആലപ്പുഴ: സി പി എമ്മിനെതിരേ വീണ്ടും എസ ്എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സി പി എമ്മിന്റെ കുറ്റവും കുറവും നേതൃത്വം മനസിലാക്കുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കല്ല നേതാക്കള്‍ക്കാണു കുഴപ്പം. വിരണ്ടവന് ഇരുണ്ടതെല്ലാം പിശാചെന്ന മനോഭാവമാണു സി പി എമ്മിനെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

എസ് എന്‍ ഡി പിയുടെ നിലപാട് ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കണമെന്നു സി പി എം സംസ്ഥാന ഘടകത്തിനു കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേയാണു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

അതിനിടെ ബി ജെ പിയും എസ് എന്‍ ഡി പിയുമായി യാതൊരു ബന്ധവുമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യോഗത്തിനു മുന്നില്‍ ബി ജെ പി ഒന്നുമല്ലെന്നും സി പി എമ്മുമായി സഹകരിച്ച് മുന്നോട്ടുപോവാനാണ് തങ്ങള്‍ക്ക് താല്‍പര്യമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Latest