Connect with us

National

തത്സമയ ശസ്ത്രക്രിയക്കിടെ എയിംസില്‍ രോഗി മരിച്ചു; പ്രതിഷേം

Published

|

Last Updated

ന്യൂഡല്‍ഹി: ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തത്സമയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു. ഡോക്ടര്‍മാര്‍ക്കായി നടത്തിയ തത്സമയ ശസ്ത്രക്കിയക്കിടെ ശോഭാ റാം (62) എന്ന രോഗിയാണ് മരിച്ചത്. താക്കോല്‍ദ്വാര ശസ്ത്രക്രിയക്കിടെ അനിയന്ത്രിതമായ രക്തസ്രാവമുണ്ടായതാണ് മരണത്തിനിടയാക്കിയത്. രക്തസ്രാവത്തെ തുടര്‍ന്ന് രോഗിയെ ഓപ്പണ്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഐസിയുവില്‍ പ്രവേശിപ്പിച്ച ഉടന്‍ മരണം സംഭവിച്ചു. ജൂലൈ 31ന് രാവിലെയാണ് ശസ്ത്രക്രിയ നടന്നത്. സംഭവത്തില്‍ എയിംസിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

എയിംസും ആര്‍മി റിസര്‍ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയും ചേര്‍ന്ന് നടത്തിയ സര്‍ജന്‍മാര്‍ക്കുള്ള പരിശീലന പരിപാടിക്കിടെയാണ് തത്സമയ ശസ്ത്രക്രിയ നടത്തിയത്. ജപ്പാന്‍കാരനായ ഡോക്ടര്‍ ഗോരോ ഹോണ്ടയാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. രോഗിയുടെ ജീവന് വിലകല്‍പ്പിക്കാതെ തത്സമയ ശസ്ത്രക്രിയ നടത്തിയന്ന ആരോപണമാണ് ഉയരുന്നത്.

2006 ല്‍ തല്‍സമയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചതിനത്തെുടര്‍ന്ന് അമേരിക്കയില്‍ ഇത്തരം ശസ്ത്രക്രിയകള്‍ നിരോധിച്ചിരുന്നു. മെഡിക്കല്‍ എത്തിക്‌സ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഈ സംഭവങ്ങള്‍ വഴിവെച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest