Connect with us

Kerala

ചാവക്കാട് കൊലപാതം: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു

Published

|

Last Updated

ഗുരുവായൂര്‍: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു. കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് പത്മജ വേണുഗോപാലിന് ബ്ലോക്കിന്റെ ചുമതല നല്‍കി. കെ പി സി സി ഉപസമിതി നടത്തിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കമ്മിറ്റിക്കെതിരായ നടപടികള്‍. കൊലപ്പെട്ട ഹനീഫ എ ഗ്രൂപ്പ് നേതാവായിരുന്നു. ഹനീഫയെ കൊലപ്പെടുത്തിയത് ഐ ഗ്രൂപ്പുകാരാണെന്ന് ആരോപണമുണ്ട്.
അതേസമയം, കൊലക്കേസില്‍ പ്രാദേശിക ഐ ഗ്രൂപ്പ് നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിച്ചുണ്ട്. കൊലയ്ക്ക് കാരണം ക്ലബ് ഭരണം സംബന്ധിച്ച ഗ്രൂപ്പ് തര്‍ക്കമെന്ന് പ്രാഥമിക നിഗമനം. ചാവക്കാട് പുത്തന്‍കടപ്പുറത്തെ ക്ലബിന്റെ പ്രവര്‍ത്തനത്തെ ചൊല്ലി എ.ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരുമാസം മുന്‍പ് ഹനീഫയുടെ സഹോദരപുത്രന് വെട്ടേറ്റിരുന്നു. ഇതിന് ശേഷവും നിലനിന്ന തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Latest