Connect with us

Business

തുടര്‍ച്ചയായ രണ്ടാം വാരത്തിലും മികവ് കാണിച്ച് ഇന്ത്യന്‍ ഓഹരി വിപണി

Published

|

Last Updated

വിദേശ ഓപ്പറേറ്റര്‍മാരുടെ കരുത്തില്‍ തുടര്‍ച്ചയായ രണ്ടാം വാരത്തിലും ഇന്ത്യന്‍ ഓഹരി വിപണി മികവ് കാണിച്ചു. ബോംബെ സെന്‍സെക്‌സ് 121 പോയിന്റും നിഫ്റ്റി സൂചിക 31 പോയിന്റും വര്‍ധിച്ചു.
വാരാരംഭത്തിലെ ആര്‍ ബി ഐ യോഗത്തില്‍ പലിശ നിരക്കുകള്‍ സ്‌റ്റെഡിയായി നിലനിര്‍ത്താന്‍ കേന്ദ്ര ബേങ്ക് തീരുമാനിച്ചു. പലിശ നിരക്ക് 7.75 ശതമാനത്തിലാണ്. റിപ്പോ നിരക്ക് 6.25 ലും.
റിയാലിറ്റി, ഓട്ടോമൊബൈല്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഹെല്‍ത്ത്‌കെയര്‍, പവര്‍ ഇന്‍ഡക്‌സ്‌കളും തിളങ്ങി. മുന്‍ നിര ഓഹരികളായ എസ് ബി ഐ, ഡോ. റെഡീസ്, ഹിന്‍ഡാല്‍ക്കോ, ടാറ്റാ സ്റ്റീല്‍ തുടങ്ങിയവ നാല് ശതമാം നേട്ടത്തിലാണ്. അതേസമയം ഭെല്‍, ഗെയില്‍ തുടങ്ങിയ മുന്‍ നിര ഓഹരി വിലകള്‍ താഴ്ന്നു.
രാജ്യത്തെ പ്രമുഖ അഞ്ച് കമ്പനികളുടെ വിപണി മൂല്യം പോയ വാരത്തില്‍ 35,349 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തി. എസ് ബി ഐ, ഇന്‍ഫോസീസ്, റ്റി സി എസ്, ഒ എന്‍ ജി സി, സണ്‍ ഫാര്‍മ എന്നിവ നേട്ടത്തിലാണ്. ആര്‍ ഐ എല്‍, ഐ റ്റി സി, കോള്‍ ഇന്ത്യ, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബേങ്ക് എന്നിവക്ക് തിരിച്ചടി നേരിട്ടു.
ബി എസ് ഇ സൂചിക താഴ്ന്ന റേഞ്ചായ 27,860 ല്‍ നിന്ന് 28,360 വരെ കയറി. ഈ അവസരത്തിലെ ലാഭമെടുപ്പില്‍ സൂചിക അല്‍പ്പം താഴ്ന്ന് 28,236 ല്‍ ക്ലോസിംഗ് നടന്നു. സാങ്കേതികമായി സെന്‍സെക്‌സ് അതിന്റെ 200 ദിവസങ്ങളിലെ ശരാശരിക്ക് മുകളിലാണ്. ഈ വാരം സൂചികക്ക് 28,442-28,648 പ്രതിരോധം നേരിടാന്‍ ഇടയുണ്ട്. അതേസമയം തിരിച്ചടി നേരിട്ടാല്‍ 27,948 -27,660 ല്‍ താങ്ങ് പ്രതീക്ഷിക്കാം. നിഫ്റ്റി സൂചിക 8456 ല്‍ നിന്ന് 8602 വരെ കയറിയ ശേഷം 8564 ല്‍ ക്ലോസിംഗ് നടന്നു.
രാജ്യത്ത് മണ്‍സൂണ്‍ ശക്തമായത് കാര്‍ഷികോത്പാദനത്തിന് നേട്ടമാകും. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ സ്വര്‍ണ വിലകള്‍ താഴ്ന്നത് സാമ്പത്തിക മേഖലക്ക് കരുത്തു പകരുന്നു. ഇവയുടെ ഇറക്കുമതി ചെലവില്‍ ഗണ്യമായ കുറവ് സംഭവിച്ചു. അതേസമയം യു എസ് ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 63.75 റേഞ്ചില്‍ നിലകൊണ്ടു.
ഏഷ്യയിലെ പ്രമുഖ ഓഹരി വിപണികളായ ജപ്പാന്‍, ഹോങ്കോംഗ്, ചൈന എന്നിവ വാരാന്ത്യം നേട്ടത്തിലാണ്. യു എസ് തൊഴില്‍ മേഖലയിലെ കണക്കുകള്‍ യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ സമ്മര്‍ദം ഉളവാക്കി. അമേരിക്കന്‍ വിപണികളും വാരാന്ത്യം തളര്‍ച്ചയിലാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിന് 1092 ഡോളറിലാണ്. 1999 ന് ശേഷം ആദ്യമായാണ് തുടര്‍ച്ചയായി ഏഴ് ആഴ്ചകളില്‍ സ്വര്‍ണ വില ഇടിയുന്നത

Latest