Connect with us

National

ഫേസ് ബുക്ക് ജനപ്രീതിയില്‍ ഇന്ത്യന്‍ സേന വീണ്ടും ഒന്നാമത്

Published

|

Last Updated

ന്യൂഡല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ് ബുക്കിലെ ജനപ്രീയില്‍ ഇന്ത്യന്‍ സേനയുടെ പേജ് വീണ്ടും ഒന്നാമത.് സി ഐ എ, എഫ് ബി ഐ, നാസ തുടങ്ങിയ വിവിധ രാഷ്ട്രങ്ങളുടെ സ്ഥാപനങ്ങളെ പിന്നിലാക്കിയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പേജുകളിലെ റാങ്ക് നിശ്ചയിക്കുന്ന പി ടി എ ടി റാങ്കില്‍ ഇന്ത്യന്‍ ഒന്നാമതെത്തിയത്.
ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ സേനയുടെ ഫേസ് ബുക്ക് പേജ് ഒന്നാമതെത്തുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പും ഇന്ത്യ ഒന്നാമതെത്തിയിരുന്നു. ഇന്ത്യന്‍ സേനക്ക് സോഷ്യല്‍ മീഡയില്‍ നിന്നും ലഭിക്കുന്ന വലിയ നേട്ടമാണിതെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ സേനയുടെ പേജിനെ ആളുകള്‍ ഇഷ്ടപ്പെടുന്നവെതിന്റെ വ്യക്തമായ തെളിവാണിത്. ഒരു പ്രത്യേക പേജിനെക്കുറിച്ച് ജനങ്ങള്‍ നടത്തുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന റാങ്ക് ലിസ്റ്റാണ് പി ടി എ ടി റാങ്ക് ലിസ്റ്റ്. ഫേസ് ബുക്ക് ഉള്‍പ്പെടയുള്ള എല്ലാ സൈറ്റുകളും പി ടി എടിയുടെ പരിധിയില്‍ ഉള്‍പ്പെടും .
2013 ജൂണ്‍ ഒന്നിനാണ് ഇന്ത്യന്‍ സേന ഒദ്യോഗിക ഫേസ് ബുക്ക് പേജ് തുറന്നത്. ഏകദേശം 2.9 മില്യന്‍ ഫേസ് ബുക്ക് ഉപഭോക്താക്കള്‍ സേനയുടെ പേജിനെ ലൈക്ക് ചെയ്തിട്ടുമുണ്ട്. ഓരോ ആഴ്ചയിലും 25 ലക്ഷത്തില്‍ പരം ആളുകള്‍ ഇന്ത്യന്‍ സേനയുടെ ഫേസ് ബുക്ക് പേജ് സന്ദര്‍ശനം നടത്തുകയും ചെയ്യുന്നതായി സേനാ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഫേസ് ബുക്കിനെ കൂടാതെ ഇന്ത്യന്‍ ആര്‍മി ഒദ്യോഗിക ട്വിറ്റര്‍ പേജും തുടങ്ങിയിട്ടുണ്ട്.

Latest