Connect with us

Gulf

താമസ-കുടിയേറ്റ രേഖകളുടെ നിയമ ഉപദേശം സ്മാര്‍ട് ആപ്ലിക്കേഷന്‍ വഴിയും

Published

|

Last Updated

ദുബൈ: താമസ രേഖകളുമായി ബന്ധപ്പെട്ട നിയമ ഉപദേശം ഇനി മുതല്‍ ദുബൈ താമസ-കുടിയേറ്റ വകുപ്പിന്റെ സ്മാര്‍ട് ആപ്ലിക്കേഷനില്‍ ലഭ്യമാകും. രാജ്യത്തെ പൗരന്‍മാര്‍, താമസ വിസയുള്ളവര്‍, കമ്പനികള്‍, രാജ്യത്തിന് പുറത്തുള്ളവര്‍, സന്ദര്‍ശകര്‍, തുടങ്ങിയവര്‍ക്ക് പുതിയ ആപ്പ് സേവനം തേടാം. ആദ്യ ഘട്ടത്തില്‍ ഗ്യാരണ്ടി റീഫണ്ടുകള്‍, ഔട്ട് പാസ്, വിസ പുതുക്കല്‍, ക്യാന്‍സല്‍ ചെയ്യല്‍ തുടങ്ങിയയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ലീഗല്‍ സര്‍വിസുകളാണ് ആപ്പില്‍ ഉള്‍പെടുത്തിരിക്കുന്നത്. ആവശ്യമുള്ള നിയമ ഉപദേശങ്ങളുടെ ആപേക്ഷ ഇതിലുടെ താമസ-കുടിയേറ്റ വകുപ്പിന്റെ നിയമ കാര്യ വിഭാഗത്തിന് സമര്‍പിക്കാവുന്നതാണ്. പേര്, വിലാസം, രാജ്യം, ജനന തിയതി, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍-ലാന്‍ഡ് നമ്പറുകള്‍, ആവശ്യമുള്ള സേവനങ്ങളുടെ പേര്, ഇ-മെയില്‍ വിലാസം, രേഖളുടെ പകര്‍പ്പുകള്‍ തുടങ്ങിയവയാണ് അപേക്ഷയില്‍ സമര്‍പിക്കേണ്ടത്. ഇംഗ്ലീഷിലും അറബിയിലും അപേക്ഷിക്കാം. തുടര്‍ന്ന് അപേക്ഷകന് ലഭിക്കുന്ന നിയമോപദേശ നമ്പറും, ജനന തിയതിയും നല്‍കി ആപ്പില്‍ സെര്‍ച്ച് ചെയ്താല്‍ സേവനം ലഭ്യമാകും.
ദുബൈയെ ലോകത്തിലെ ആദ്യത്തെ സ്മാര്‍ട് സിറ്റി ആക്കി മാറ്റുന്നതിന്റെ ഭാഗമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തുമിന്റെ പ്രഖ്യാപനത്തിന് ചുവട് പിടിച്ചാണ് താമസ-കുടിയേറ്റ വകുപ്പ് തങ്ങളുടെ സേവനങ്ങള്‍ സ്മാര്‍ട് ഫോണ്‍ വഴിയും ടാബ്ലറ്റുകളുടെയും മറ്റും പൊതു ജനങ്ങളില്‍ എത്തിക്കാനുള സ്മാര്‍ട് രീതിക്ക് തുടക്കംകുറിച്ചത്.
ദുബൈയിലെ സ്വദേശികള്‍ക്കും സ്ഥിരതാമസക്കാര്‍ക്കും കമ്പനികള്‍ക്കും ഒരേ പോലെ പ്രയോജനപ്പെടുന്ന സ്മാര്‍ട് ആപ്ലിക്കേഷനാണ് ഇത്. ദുബൈ എമിഗ്രേഷന്റെ സേവനങ്ങള്‍ എവിടെ വെച്ചും ഉപഭോക്താവിന് അറിയാനും പ്രാവര്‍ത്തികമാക്കാനും കഴിയുന്നത് കൊണ്ട് സര്‍വീസ് സെന്ററുകളെ ആശ്രയിക്കാതെ തന്നെ പെതുജനങ്ങള്‍ക്ക് അവരുടെ സമയം, പണം, അദ്ധ്വാനം എന്നിവ ലാഭിക്കാം. ഗൂഗ്ള്‍ പ്ലേ, ആപ്പിള്‍ സ്റ്റോര്‍ തുടങ്ങിയ വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. രാജ്യത്ത് താമസ വിസയുള്ളവരുടെ എമിറേറ്റ്‌സ് ഐ ഡി യുടെ വിവരങ്ങളും, ജനന തിയ്യതിയും ആപ്ലിക്കേഷനില്‍ നല്‍കിയാല്‍ ഒരു രഹസ്യ നമ്പര്‍ ഉപഭോക്താവിന് നല്‍കും. ഇത് ഉപയോഗിച്ച് താമസ-കുടിയേറ്റ വകുപ്പിന്റെ സേവനങ്ങളെ കുറിച്ച് അറിയാനും വിവിധ നടപടി ക്രമങ്ങള്‍ പുര്‍ത്തികരിക്കാനും കഴിയും. താമസ വിസയിലുള്ളവര്‍ക്ക് അവരുടെ കുടുംബത്തിന്റെ വിസ ശരിയാക്കുന്നതിനും മറ്റും ഇത് സഹായകരമാകും. കമ്പനികള്‍ക്ക് അവരുടെ തൊഴിലാളികളുടെ വിസ ഇടപാടുകള്‍ നിയന്ത്രിക്കാനും കഴിയും. പ്രവേശനാനുമതി പുതുക്കുന്നതിനും ക്യാന്‍സല്‍ ചെയ്യുന്നതിനൊപ്പം തൊഴില്‍ മന്ത്രാലയത്തിന് പുതിയ അപേക്ഷകള്‍ നല്‍കാനും ഈ ആപ്ലിക്കേഷന്‍ കൊണ്ട് സാധ്യമാകും. സന്ദര്‍ശക വിസയുടെ അനുമതിക്കും, ഓണ്‍ അറൈവല്‍ വിസക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള അനുമതിക്കും ഇത് സഹായകരമാകും. ദുബൈയിലെ സ്ഥാപനങ്ങള്‍ക്ക് വിസയെടുക്കല്‍, വിസ പുതുക്കല്‍, ഒഴിവാക്കല്‍ എന്നിവക്ക് ഈ ആപ് പ്രയോജനപ്പെടുത്താം.
ഇതിനു പുറമെ പെതു ജനങ്ങള്‍ക്ക് സഹായകരമായ നിരവധി സര്‍വിസുകളാണ് നിലവില്‍ വന്നിട്ടുള്ളത്. താമസ-കുടിയേറ്റ വകുപ്പിന്റെ സേവന വിഭാഗമായ അമര്‍ സര്‍വിസുകളുടെ നടപടിക്രമങ്ങള്‍, സ്വദേശികള്‍, താമസ വിസയുള്ളവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജി സി സി രാജ്യത്തുനിന്നുള്ളവര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടുള്ള താമസ-കുടിയേറ്റ വിവരങ്ങളുടെ വിശദമായ അറിയിപ്പുകളും ഈ ആപ്പ് സ്റ്റോറില്‍ ലാഭ്യമാണ്. വിസ സേവനങ്ങളുടെ ഫീസ് ഇനങ്ങളും ഇതില്‍ രേഖപ്പെടുതിരിക്കുന്നു. സ്ഥാപനമായി പെതു ജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനുള്ള വിവിധ രീതികളും ഇതില്‍ നിലവില്‍ ഉണ്ട്.
ഈ സ്മാര്‍ട് ആപ്പില്‍ രാജ്യത്തെ പൗരന്‍മാരുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നത്തിനുളള മാര്‍ഗവും പുതിയതായി ഉള്‍പെടുത്തിട്ടുണ്ട്. ഈ ആപ്ലിക്കേഷന്‍ ഉപയേഗിച്ച് രാജ്യത്തേക്കുള്ള പ്രവേശനവും തിരിച്ചു പോക്കും സാധ്യമാക്കാം. വിമാനത്താവളത്തിലുള്ള പ്രവേശന കവാടങ്ങളില്‍ സ്ഥാപിച്ച ഇലക്ട്രോണിക് ഗേറ്റുകളിലുടെ സ്മാര്‍ട് ആപ്പ് ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന പ്രൊഫൈല്‍ വിവരങ്ങളുടെ ബാര്‍കോഡ് ഉപയോഗിച്ച് സ്വയം പഞ്ചു ചെയ്ത് രാജ്യത്തേക്കുള്ള പ്രവേശനവും തിരിച്ചുപോക്കും സാധ്യമാക്കുന്ന നടപടിയാണ് ഇത്.
അമര്‍ കാര്‍ സര്‍വീസ് സഞ്ചരിക്കുന്ന എമിഗ്രേഷന്‍ ഓഫീസ് ആണ്. സേവനം അവശ്യമുള്ള ഉപഭോക്താവിന്റെ അരികില്‍ എത്തി താമസ-കുടിയേറ്റ നടപടികള്‍ പൂര്‍ത്തീകരിച്ച് നല്‍ക്കുന്ന സഞ്ചരിക്കുന്ന എമിഗ്രേഷന്‍ ഓഫീസാണിത്. ഇതിന് മുന്‍കൂട്ടി ആപ്പിലുടെ ആപേക്ഷ നല്‍ക്കാം. പേര്, വിലാസം, എമിറേറ്റ്‌സ്, ലാന്‍ഡ് മൊബൈല്‍ നമ്പറുകള്‍, നടപടികളുടെ എണ്ണം, തിയതി, ആവശ്യമുള്ള സേവനങ്ങളുടെ പേര് എന്നിവയാണ് ഈ സേവനങ്ങള്‍ക്ക് വേണ്ടി ആപ്പില്‍ സമര്‍പിക്കേണ്ടത്. തുടര്‍ന്ന് അവ പരിശോധിച്ചു അര്‍ഹതയുള്ള ആപേക്ഷയില്‍ ദുബൈ താമസ-കുടിയേറ്റ വകുപ്പ് പരിഹാരം കാണും.

Latest