Connect with us

National

ദയാനിധി മാരന്റെ മുന്‍കൂര്‍ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Published

|

Last Updated

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്റെ മുന്‍കൂര്‍ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റീസ് എസ്.വൈദ്യനാഥനാണ് സിബിഐയുടെ ഹര്‍ജി പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. മൂന്നു ദിവസത്തിനുള്ളില്‍ മാരന്‍ സിബിഐയ്ക്കുമുന്നില്‍ കീഴടങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു.

മാരന്റെ ചെന്നൈയിലെ വസതിയില്‍ അനധികൃതമായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചത്. മാരന്റെ വസതിയില്‍ മുന്നൂറു ബിഎസ്എന്‍എല്‍ ലൈനുകള്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവെന്ന് സിബിഐ കണ്ടെത്തിയിരുന്നു. മാരന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ നെറ്റുവര്‍ക്കിനു വേണ്ടിയായിരുന്നു ഈ ലൈനുകള്‍ ഉപയോഗിച്ചത്. 2011 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Latest