തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വാര്‍ഡ് വിഭജനത്തിന് ശേഷം മതിയെന്ന് മുസ്‌ലിംലീഗ്‌

Posted on: August 11, 2015 11:02 am | Last updated: August 11, 2015 at 1:06 pm
SHARE

kunjalikkutty pkതിരുവനന്തപുരം: വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ വേണമെന്ന നിലപാടില്‍ ഉറച്ച് മുസ്ലീംലീഗ്. ഇന്ന് രാവിലെ ചേര്‍ന്ന മുസ്ലീം ലീഗ് മന്ത്രിമാരുടെ യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച വേണമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് മുമ്പും വൈകി നടന്നിട്ടുണ്ട്. പുനര്‍വിഭജനം നടത്തിയ വാര്‍ഡ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുമായി ചര്‍ച്ച നടത്തുന്നുണ്ട്.