Connect with us

Kozhikode

ഡിവിഷന്‍ സാഹിത്യോത്സവ്; നാദാപുരം,ചെറുവണ്ണൂര്‍ സെക്ടറുകള്‍ ജേതാക്കള്‍

Published

|

Last Updated

പേരാമ്പ്ര: എസ് എസ് എഫ് പേരാമ്പ്ര ഡിവിഷന്‍ സാഹിത്യോത്സവില്‍ ചെറുവണ്ണൂര്‍ സെക്ടര്‍ ജേതാക്കളായി. പേരാമ്പ്ര, കൂരാച്ചുണ്ട് സെക്ടറുകള്‍ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സബ് ജൂനിയര്‍ വിഭാഗത്തില്‍ കടിയങ്ങാട് സെക്ടറിലെ പി ഇഖ്‌ലാസും ജൂനിയര്‍ വിഭാഗത്തില്‍ ചെറുവണ്ണൂര്‍ സെക്ടറിലെ പി ആരിഫും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അഹ്മദ് കബീര്‍ ചെറുവണ്ണൂരും ഹയര്‍സെക്കന്‍ഡറിയില്‍ പേരാമ്പ്ര സെക്ടറിലെ മിദ്‌ലാജും സീനിയര്‍ വിഭാഗത്തില്‍ കെ എം മുബശ്ശിര്‍ പേരാമ്പ്രയും കലാപ്രതിഭകളായി.
സമാപന സമ്മേളനം സീ ഇന്ത്യാ ഡയറക്ടര്‍ പി വി അഹ്മദ് കബീര്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് മുഹമ്മദ് സാഫി നിസാമി നൊച്ചാട് അധ്യക്ഷത വഹിച്ചു. എസ് വൈ എസ് നടുവണ്ണൂര്‍ സോണ്‍ പ്രസിഡന്റ് മജീദ് സഖാഫി കോട്ടൂര്‍, എന്‍ കുഞ്ഞബ്ദുല്ല പേരാമ്പ്ര ട്രോഫികള്‍ സമ്മാനിച്ചു. ബശീര്‍ സഖാഫി കൈപ്പുറം, എന്‍ കെ അബ്ദുര്‍റഹ്മാന്‍ ദാരിമി, വി ടി കുഞ്ഞബ്ദുല്ല ഹാജി, ബശീര്‍ കുട്ടമ്പത്ത്, എം പി മൂസ മാസ്റ്റര്‍, റസാഖ് മിസ്ബാഹി, എന്‍ കെ അബ്ദുല്‍ അസീസ് സമ്മാനദാനം നിര്‍വഹിച്ചു.
അടുത്ത വര്‍ഷത്തെ ഡിവിഷന്‍ സാഹിത്യോത്സവ് നടക്കുന്ന കൂരാച്ചുണ്ടിലെ പ്രാസ്ഥാനിക നേതാക്കള്‍ക്ക് കബീര്‍ മാസ്റ്റര്‍ എളേറ്റില്‍ കൊടി കൈമാറി. ഡിവിഷന്‍ ഭാരവാഹികളായ മുസമ്മില്‍ കക്കാട്, അബ്ദുര്‍റശീദ് സഖാഫി, ശംസുദ്ദീന്‍ നിസാമി, സുബൈര്‍ സഖാഫി, സജീര്‍ വാളൂര്‍, സിദ്ദീഖ് സഖാഫി, അജ്മല്‍ കുട്ടോത്ത്, മുനീര്‍ സഖാഫി, സ്വാഗതസംഘം കണ്‍വീനര്‍ അശ്‌റഫ് കന്നാട്ടി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ദീന്‍ മാസ്റ്റര്‍ രാമല്ലൂര്‍, അബ്ദുര്‍റഹ്മാന്‍ കുട്ടോത്ത് സംസാരിച്ചു.
നാദാപുരം: എസ് എസ് എഫ് നാദാപുരം ഡിവിഷന്‍ സാഹിത്യോത്സവത്തില്‍ നാദാപുരം സെക്ടര്‍ ജേതാക്കളായി. ഇരുന്നൂറോളം കലാകാരന്മാര്‍ മാറ്റുരച്ച സാഹിത്യോത്സവത്തില്‍ ഒന്നാം സ്ഥാനം നാദാപുരം സെക്ടറും, രണ്ടാം സ്ഥാനം പാറക്കടവ് സെക്ടറും ,മൂന്നാം സ്ഥാനം തൂണേരി സെക്ടറും നേടി. മുഹമ്മദ് തൂണേരിയെ കലാപ്രതിഭയായി തിരഞ്ഞെടുത്തു. മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ മുഖ്യാതിഥിയായിരുന്നു,സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി,സയ്യിദ് ഹുസൈന്‍ തങ്ങള്‍ സഖാഫി,ഇസ്മായില്‍ സഖാഫി,സി കെ റാഷിദ് ബഖാരി,സൂപ്പിക്കുട്ടി മാസ്റ്റര്‍,കവി നൗഷാദ്,എ ടി ഇബ്‌റാഹിം ഹാജി, ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത്,റിയാസ് കക്കംവെളളി,അബ്ദുല്ല കായക്കൊടി, സംബന്ധിച്ചു.ലത്തീഫ് സഖാഫി പേരോട് സ്വാഗതവും, നാസര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Latest