Connect with us

Ongoing News

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടരുതെന്ന് കെപിസിസി-സര്‍ക്കാര്‍ ഏകോപനസമിതി

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പ് നീട്ടരുതെന്ന് കെപിസിസി-സര്‍ക്കാര്‍ ഏകോപനസമിതിയില്‍ അഭിപ്രായം. 69 പുതിയ പഞ്ചായത്തുകള്‍ രൂപീകരിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം മുന്നണിയില്‍ ആലോചിച്ച് തീരുമാനിക്കണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. പഴയ കണക്കില്‍ തെരഞ്ഞെടുപ്പ് നടത്തിയാലും പ്രശ്‌നമില്ലെന്നും ഏകോപനസമിതി വിലയിരുത്തി.

ഏകോപന സമിതിയിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ന് വൈകിട്ട് ചേരുന്ന ഉന്നതതല യോഗത്തില്‍ സര്‍ക്കാര്‍ നിലപാടെടുക്കുക. അതേസമയം, തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി മുസ്‌ലിം ലീഗ് മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, എം.കെ. മുനീര്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. മന്ത്രി കെ.സി. ജോസഫും യോഗത്തില്‍ പങ്കെടുത്തു.

Latest