Connect with us

Articles

മാനേജ്‌മെന്റ് വൈദഗ്ധ്യം

Published

|

Last Updated

 

പ്രയത്‌നമില്ലാതെ പണം പണത്തെ ഉല്‍പ്പാദിപ്പിക്കുകയാണ് പലിശ സമ്പ്രദായം. അധ്വാനിക്കാതെ പണം ഇരട്ടിക്കുന്ന ചൂഷകരീതി. എന്നാല്‍ പലിശ രഹിത ഫിനാന്‍സിംഗ് പണമുപയോഗിച്ച് പ്രയത്‌നിച്ച് അധ്വാനത്തിന്റെ ലാഭം അനുഭവിക്കുന്ന ഗുണപരവും ധാര്‍മികവുമായ സമ്പ്രദായത്തെയാണ് പരിപോഷിപ്പിക്കുന്നത്. അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിക് ബേങ്കിംഗ് സാമ്പത്തിക ചൂഷക വ്യവസ്ഥിതികളില്‍ നിന്ന് സാധാരണക്കാരെയും വാണിജ്യ വ്യവസായ സ്ഥാപനങ്ങളെയും കരകയറ്റാന്‍ പ്രാപ്തമായ ഒറ്റമൂലിയാണ്. പലിശരഹിത ബേങ്കിംഗില്‍ മാനേജ്‌മെന്റ് വൈദഗ്ധ്യമാണ് എടുത്തു പറയേണ്ടത്. മൂലധനം വ്യാപരിക്കപ്പെടുക വഴി ലാഭത്തിലേക്കുള്ള വഴികള്‍ തുറക്കപ്പെടുകയാണിവിടെ.
പരമ്പരാഗത ബേങ്കുകള്‍ പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുകയും ആവശ്യക്കാര്‍ക്ക് വായ്പ കൊടുക്കുകയും ചെയ്യുന്നു. ബേങ്കിന്റെ ലാഭം നിക്ഷേപകന് കൊടുക്കുന്ന പലിശയും വായ്പ എടുത്ത ആളില്‍ നിന്ന് ലഭിക്കുന്ന പലിശയും തമ്മിലുള്ള വ്യത്യാസമാണ്. പലിശ എല്ലായ്‌പോഴും ആദ്യമേ നിശ്ചയിച്ചിരിക്കും. തിരിച്ചടവില്‍ താമസം നേരിട്ടാല്‍ കൂട്ടുപലിശ ഈടാക്കുകയും ചെയ്യും.
മൂലധനവും അധ്വാനവും ഒരുമിച്ചാലല്ലാതെ പണമുണ്ടാകുന്നില്ല എന്ന തത്വത്തിലധിഷ്ഠിതമാണ് പലിശരഹിത സാമ്പത്തിക വ്യവസ്ഥിതി. നിക്ഷേപകനുള്ള ലാഭവും (ധനം നല്‍കിയവന്‍ ീംിലൃ ീള രമുശമേഹ.) ബേങ്കിനുള്ള ലാഭവും(അധ്വാനിച്ച ആള്‍ ഋിേൃലുൃലിലൗൃ) ആശ്രയിച്ചിരിക്കുന്നത് ഇടപാടിലെ യഥാര്‍ഥ ലാഭത്തെയാണ്. പലിശരഹിത ബേങ്കിന്റെ സാമ്പത്തിക ഉപകരണങ്ങള്‍ താഴെ വിശദീകരിക്കുന്നു.

1. മുദാറബ
(PLS-Profit Loss Sharing)
ഒരു കക്ഷി പണവും മറുകക്ഷി മാനേജ്‌മെന്റ് വൈദഗ്ധ്യവും നല്‍കിക്കൊണ്ടുള്ള ലാഭപങ്കാളിത്തത്തിലധിഷ്ഠിതമായ കരാറാണിത്. പലിശരഹിത ബേങ്കിലെ ഇന്‍വെസ്റ്റ്‌മെന്റ് എക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്നതില്‍ നിന്നാണ് ഈ ഇനത്തില്‍ ഫണ്ട് കണ്ടെത്തുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മുദാറബ എന്നത് ലാഭം ലക്ഷ്യംവെച്ചുകൊണ്ട് ഒരു പ്രത്യേക പദ്ധതിക്ക് പണം നല്‍കിയ ആളും(റബ്ബുല്‍ മാല്‍) ട്രസ്റ്റിയും(മുദാരിബ്) തമ്മിലുള്ള കരാറാണ്. ബേങ്ക് യഥാര്‍ത്ഥത്തില്‍ പണത്തിന്റെ ഉടമക്കും സംരംഭകനുമിടയില്‍ ഒരു മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നു. ലാഭം, പണം നല്‍കിയ ആളിന്റെയും ട്രസ്റ്റിയുടെയു ഇടയില്‍ മുമ്പ് അംഗീകരിക്കപ്പെട്ട അനുപാതത്തില്‍ വീതിക്കപ്പെടുന്നു. നഷ്ടം സംഭവിച്ചാല്‍ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കേണ്ടത് ഉടമയാണ്. മുദാരിബിന് തന്റെ അധ്വാനം നഷ്ടമാകുന്നു. എന്നാല്‍ ധനം കൈകാര്യം ചെയ്യുന്നിടത്ത് മനഃപൂര്‍വമുള്ള അശ്രദ്ധ ആരോപിക്കപ്പെട്ടാല്‍(ചതി, വിശ്വാസലംഘനം) മുദാരിബ് നഷ്ടത്തിനുത്തരവാദിയായിരിക്കും. ബേങ്കിന്റെ ഉദ്യോഗസ്ഥനായ നിരീക്ഷകന്റെ (ഛയലെൃ്‌ലൃ) കണ്ടെത്തലുകള്‍ക്ക് വിധേയമായിരിക്കും നടപടി.
മുദാറബ ഇടപാടില്‍ ഇടപാടുകാരന്റെ പണമോ ബാങ്കിന്റെ പണമോ കൂട്ടിക്കലര്‍ത്താതെ ഉപയോഗിക്കുന്നു. ബേങ്കിന്റെയോ ഇടപാടുകാരന്റേയോ പണം നിക്ഷേപിക്കുമ്പോള്‍ ബേങ്ക് റബ്ബുല്‍മാലും (മുതലുടമ) വ്യവസായ സംരംഭകന്‍ ട്രസ്റ്റിയുമാകുന്നു.
ബാങ്കിന്റെ പണം ഒട്ടുമില്ലാതെ ഇടപാടുകാരന്റെ (ഇഹശലി)േ പണം വിനിയോഗിക്കുകയാണെങ്കില്‍ ഇവിടെ ബാങ്ക,് ഇടപാടുകാരനുവേണ്ടി മുദാരിബായി പ്രവര്‍ത്തിക്കുന്നു. ലാഭത്തിന്റെ ഒരു ഭാഗം സേവനം നല്‍കിയതിന് ബേങ്ക് ഈടാക്കുന്നു.
റബ്ബുല്‍മാലിന് വേണമെങ്കില്‍ ചില നിബന്ധനകള്‍ വെക്കാവുന്നതാണ്. ഉദാ. ലക്ഷ്യം, കാലാവധി, അപായ സാധ്യതകളുടെ നിലവാരം മുതലായവയില്‍ അല്ലെങ്കില്‍ ഏജന്റിനെ നിയമിക്കുന്നത് മുതല്‍ മുദാറബയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏല്‍പ്പിക്കുക. മുദാരിബിന് റബ്ബുല്‍ മാലിന്റെ സമ്മതത്തോടെ വേണമെങ്കില്‍ ഉപ മുദാറബയില്‍ ഏര്‍പ്പെടാവുന്നതാണ്. മുദാറബ ആസ്തികള്‍ വില്‍ക്കാനോ വാങ്ങാനോ ഉള്ള അധികാരം മുദാരിബിന് ഉണ്ടായിരിക്കുകയില്ല.
പ്രധാനമായും രണ്ട് രീതിയിലുള്ള മുദാറബ ഇടപാടുകളുണ്ട്. വിവിധോദ്ദേശ മുദാറബയും പ്രത്യേക മുദാറബയും. മൂലധനം പ്രദാനം ചെയ്യുന്നത് ബാങ്കായതുകൊണ്ട് പദ്ധതിയുടെ സാധ്യതാപഠനത്തെ സൂക്ഷ്മാപഗ്രഥനത്തിന് വിധേയമാക്കേണ്ടതുണ്ട്. അന്തര്‍ദേശീയ ഇടപാടുകളില്‍ വിനിമയത്തിലുള്ള നഷ്ടസാധ്യത, രാഷ്ട്രീയ അസ്ഥിരത തുടങ്ങിയ കാര്യങ്ങള്‍ കരാറില്‍ ഒപ്പുവെക്കുന്നതിന് മുമ്പായി പരിഗണിക്കേണ്ടതുണ്ട്. കൂടാതെ വാല്‍പ നല്‍കിയ ശേഷം പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് താമസമോ അധിക ചെലവോ അസംസ്‌കൃത വസ്തുക്കളുടെ നാശമോ ഇല്ലാതിരിക്കാന്‍ സൂക്ഷ്മ മേല്‍നോട്ടം വഹിക്കേണ്ടതുണ്ട്. കരാര്‍ അനുവദിക്കുകയാണെങ്കില്‍ റബ്ബുല്‍മാലിന്(ബേങ്ക്) ഒരു പ്രതിനിധിയെ(മുദാരിബ്) സ്ഥാപനത്തില്‍ നിയമിക്കാവുന്നതാണ്.
മുദാറബ സാധാരണയായി ഒരു പ്രത്യേക കാലയളവിലായിരിക്കും. ലാഭവിതരണത്തിന് കാലാനുസൃതമായി കണക്കെടുക്കുന്നു. മുദാരിബിന് ഒരു സ്ഥിര സംഖ്യക്ക് പകരം ലാഭത്തിന്റെ നിശ്ചിത ശതമാനം ലഭിക്കുന്നു. ഉദാഹരണം- പലിശരഹിത ബാങ്ക് ഒരു സംരംഭം നടത്തിക്കൊണ്ടുപോകുന്നതിന് 10 മില്യണ്‍ ഡോളര്‍ നല്‍കുന്നു. ഇടപാടുകാരനും ബേങ്കും തമ്മില്‍ ലാഭപങ്കാളിത്താനുപാതം 20::80 ആണെന്ന് സങ്കല്‍പ്പിക്കുന്നു. പദ്ധതി കാലയളവില്‍ 1,50,000 ഡോളര്‍ ലാഭമുണ്ടാക്കിയതായി കണക്ക് കാണിക്കുന്നു. ഇതില്‍ ബാങ്കിന് മൂലധനത്തോടൊപ്പം 1,20,000 ഡോളര്‍ ലാഭവും ഇടപാടുകാരന് 30,000 ഡോളറും ലഭിക്കുന്നു.
മുദാറബയില്‍ ഒരു നിശ്ചിത ബിസിനസില്‍ ഉപയോഗപ്പെടുത്താന്‍ ധനദാതാവിന് സംരംഭകനോട് ആവശ്യപ്പെടാം. ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ പ്രസ്തുത ബിസിനസിന്റെ പണമിറക്കാന്‍ മാത്രമേ സംരംഭകന് അവകാശമുള്ളൂ. മുദാറബ അല്‍ മുഖയ്യദ എന്നാണ് ഈ രൂപത്തിന് പറയുന്നത്. ലാഭകരമെന്ന് കാണുന്ന ഏത് ബിസിനസ് നടത്താനും(ശരീഅത്ത് അനുവദിക്കുന്നത്) ധനദാതാവ് സംരംഭകന് അനുവാദം നല്‍കുകയാണെങ്കില്‍ അതിനെ അല്‍ മുത്‌ലഖ് എന്ന് വിളിക്കുന്നു.
ഒരു ഇടപാടില്‍ ഒന്നിലധികം സംരംഭകരുമായി ധനദാതാവിന് ബന്ധപ്പെടാം. ധനദാതാവിന് തന്റെപണം രണ്ടോ അധിലതികമോ കക്ഷികള്‍ക്ക് നല്‍കുകയും അവരില്‍ ഓരോര്‍തര്‍ക്കും സംരംഭകന്റെറോളില്‍ പ്രവര്‍ത്തിക്കുകയും മുദാറബ മൂലധനം സംയുക്തമായി ഉപയോഗിക്കുകയും ചെയ്യാമെന്നാണ് ഇതിനര്‍ഥം. ഇത്തരം അവസരങ്ങളില്‍ സംരംഭകന്റെ വിഹിതം കരാര്‍ വ്യവസ്തകള്‍ക്ക് ആനുപാതികമായി അവര്‍ക്ക് ഇടയില്‍ വിതരണം ചെയ്യുന്നു

2. മുശാറക (പങ്കാളിത്ത ഇടപാട്)
അറബിഭാഷയില്‍ മുശാറക അഥവാ ശിര്‍ക്ക എന്ന പദത്തിന് പങ്കുവെക്കല്‍ എന്നാണ് അര്‍ഥം. വാണിജ്യാര്‍ഥത്തില്‍ പങ്കാളികള്‍ ലാഭ-നഷ്ട വിഹിതം പങ്കുവെക്കുന്ന വാണിജ്യ സംരംഭമെന്ന് മുശാറകയെ വിവക്ഷിക്കാം.
പലിശരഹിത ബാങ്കും വ്യക്തിയോ ബിസിനസ് സ്ഥാപനമോ പ്രത്യേക സംരംഭങ്ങള്‍ നടത്താനുദ്ദേശിച്ചുകൊണ്ട് കൂട്ടുകൂടുന്നതിനെയാണ് മുശാറക്ക എന്ന് പറയുന്നത്. നിശ്ചിത കാലാവധിയോ നിബന്ധനകളോ പൂര്‍ത്തീകരിച്ചാല്‍ മുശാറക ഇടപാട് മുദാറബക്ക് വിരുദ്ധമായി ഇതില്‍ രണ്ടു കക്ഷികളും സംരംഭമൂലധനത്തില്‍ പങ്കാളിയാകുന്നു. നിര്‍വഹണ നൈപുണ്യത്തിന് പ്രതിഫലം നല്‍കിയ ശേഷമുള്ള ലാഭം രണ്ടുകക്ഷികളും ഇറക്കിയ മൂലധനത്തിനാനുപാതികമായി പങ്കുവെക്കുന്നു. നഷ്ടവും അതേ അനുപാതത്തില്‍ പങ്കുവെക്കുന്നു. നഷ്ടം വന്നാല്‍ നിര്‍വ്വഹണ നൈപുണ്യത്തിന് പ്രതിഫലമായി ഒന്നും ലഭിക്കുന്നില്ല. പലിശരഹിത ബേങ്കിംഗ് സംരംഭങ്ങള്‍, റിയല്‍ എസ്റ്റേറ്റ് കോണ്‍ട്രാക്റ്റിംഗ്, ഇക്വിറ്റി ഫൈനാന്‍സ്, പാര്‍ട്ണര്‍ഷിപ്, വെന്‍ച്വര്‍ കാപിറ്റല്‍ തുടങ്ങി നിയമവിധേയമായ എല്ലാ സംരംഭങ്ങള്‍ക്കും മുശാറക വഴി ധനസഹായമാകാം. നിക്ഷേപകന് കൈമാറ്റം ചെയ്യാവുന്ന മുശാറക സാക്ഷ്യപത്രങ്ങള്‍ നല്‍കി മുശാറക സുരക്ഷിതമാക്കാം. ഒീൗശെിഴ എശിമിരല പോലുള്ള ഇടപാടുകളില്‍ മുശാറകയുടെ വ്യാപ്തി തവണകളടക്കുന്നതനുസരിച്ച് കുറഞ്ഞുവരാം. മുദാറബയുടെയും മുശാറകയുടെയും പ്രചാരണത്തിന് യുക്തിനിഷ്ഠമായ നികുതി സമ്പ്രദായം എല്ലാ തട്ടുകളിലും സുതാര്യമായ ഓഡിറ്റിംഗ്(ആന്തരിക/ബാഹ്യ ഓഡിറ്റ്) സമ്പ്രദായം വ്യാപിപ്പിക്കുക തുടങ്ങിയവ അത്യാവശ്യമാണ്.
മുശാറക ദീര്‍ഘകാലത്തേക്കുള്ളതാണെങ്കില്‍ പ്രതീക്ഷിത വരുമാനത്തില്‍ നിന്ന് യാദൃശ്ചിക ചെലവ് മാറ്റിവെച്ച് കാലാകാലങ്ങളിലുള്ള നീക്കുപോക്കുകള്‍ക്കും കരാറിന്റെ അവസാനത്തിലുള്ള നീക്കുപോക്കുകള്‍ക്കും വിധേയമായി ഓരോ സമയത്തേയും ലാഭം അപ്പപ്പോള്‍ നല്‍കാവുന്നതാണ്.

മുശാറക ഇടപാടിന്റെ മാതൃക
അആഇ ബാങ്കും ത”എന്ന വ്യക്തിയും ഏകദേശം 10 മില്യണ്‍ ഡോളര്‍ മുതലിറക്കി 200 മേഴ്‌സിഡസ് കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. ബേങ്ക് എട്ട് മില്യണും ഇടപാടുകാരന്‍ രണ്ട് മില്യണും മൂലധനമിറക്കി. വാഹനങ്ങളുടെ ഇറക്കുമതി, തുറമുഖത്തിനുള്ള ക്ലിയറന്‍സ്, സ്റ്റോറിംഗ്, ഇന്‍ഷ്വറന്‍സ്, വില്‍പ്പനക്കണക്ക് സൂക്ഷിക്കല്‍ മുതലായ ഇറക്കുമതി സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും ലാഭത്തിന്റെ 10 ശതമാനം വേതനമായി നല്‍കാമെന്ന കരാറില്‍ ഇടപാടുകാരന്‍ ഏറ്റെടുക്കുന്നു. കരാറുകള്‍ 12.4 മില്യന്‍ ഡോളറിന് വിറ്റു. ബേങ്ക് ചാര്‍ജ് അടക്കം 20,00,000 ഡോളര്‍ ചെലവ് വന്നതായി കണക്കാക്കി വര്‍ഷാവസാനം ബിസിനസ് നിലവാരം താഴെ പറയും പ്രകാരമായിരിക്കും.
വില്‍പ്പന വരുമാനം 12,400,000
ചെലവ് 200,000
ലഭ്യമായ പണം 12,200,000
നിക്ഷേപിച്ച പണം 10,000,000
ഇടപാടിലെ ലാഭം 2,200,000
വിതരണം ചെയ്യാനുള്ള ലാഭം 1980,000
ബേങ്കിന്റെ ലാഭത്തിന്റെ 80 ശതമാനവും മൂലധനവുമടക്കം 95,84,000. ത” ന് ലാഭത്തിന്റെ 20ശതമാനവും മാനേജ്‌മെന്റ് ഫീസും മൂലധനവുമടക്കം 26,16000 ഡോളര്‍ ലഭിക്കുന്നു. ധ1980,000ഃ80%+80 ഘമസവ െഉീഹഹലൃ മിറ 1980,000ഃ20%+2000000+220,000പ
എന്നാല്‍ വിപണിവില കുറയുകയാണെങ്കില്‍ വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ വിലക്ക് വില്‍ക്കേണ്ടി വന്നേക്കാം. ഉദാ- 9,200,000 ഡോളറിന് വില്‍ക്കേണ്ടി വന്നാല്‍ മൂലധന നഷ്ടം 800,000+200,000=1,000,000(10,000,000-9,200,000=800,000)
ഇവിടെ ലാഭമില്ലാത്തതുകൊണ്ട് ഇടപാടുകാരന് മാനേജ്‌മെന്റ് ഫീസിനത്തില്‍ ഒന്നും ലഭിക്കുന്നില്ല. ആകെയുള്ള നഷ്ടം 80:20 എന്ന അനുപാതത്തില്‍ പങ്കിടുന്നു.
മുശാറക(ശിര്‍ക) രണ്ടായി വിഭജിക്കാം. ശിര്‍ക്കത്തുല്‍ മില്‍ക്, ശിര്‍കത്തുല്‍ അഖ്ദ്

ശിര്‍കത്തുല്‍ മില്‍ക്
നിശ്ചിത സ്വത്തില്‍ രണ്ടോ അതിലധികമോ വ്യക്തികളുടെ സംയുക്ത ഉടമസ്ഥത എന്നാണിതിനിര്‍ഥം. ശിര്‍ക രണ്ട് വിധത്തിലുണ്ട്. കക്ഷികള്‍ പരസ്പരം ഒപ്പുവെക്കുന്ന ഉഭയകക്ഷി കരാര്‍ പ്രകാരം രൂപപ്പെടുന്നതാണ് ആദ്യത്തേത്. ഉദാ- രണ്ടോ അതില്‍ കൂടുതല്‍ വ്യക്തികള്‍ ചേര്‍ന്ന് ഒരു യന്ത്രോപകരണം വാങ്ങുന്നു എന്ന് കരുതുക. ഇവിടെ യന്ത്രോപകരണം സംരംഭത്തില്‍ മുതല്‍ മുടക്കിയ കക്ഷികളുടെ സംയുക്ത ഉടമസ്ഥതയിലാണ്. പ്രസ്തുത ധനവുമായി ബന്ധപ്പെട്ട് അവര്‍ക്കിടയിലെ ബന്ധത്തിനാണ് ശിര്‍കത്തുല്‍ മില്‍ക് എന്ന് പറയുന്നത്. ഉപകരണം സംയുക്തമായി വാങ്ങാന്‍ തീരുമാനിക്കുകവഴി കക്ഷികളുടെ ഹിതാനുസരണം നിലവില്‍ വന്ന ബന്ധമാണിത്.
കക്ഷികള്‍ ഒന്നും പ്രവര്‍ത്തിക്കാതെ ശിര്‍ക്ക നിലവില്‍ വരുന്ന രീതിയാണ് രണ്ടാമത്തേത്. ഒരു വ്യക്തിയുടെ മരണം നിമിത്തം അനന്തരാവകാശികള്‍ അയാളുടെ സ്വത്തിന്റെ സംയുക്ത ഉടമകാളായി മാറുന്നത് ഇതിനുദാഹരണമാണ്. ഇവിടെ ശിര്‍ക്കയില്‍ അംഗമാകുന്നവര്‍ ശിര്‍കയുടെ രൂപീകരണത്തില്‍ യാതൊരു പങ്കും വഹിച്ചിട്ടില്ല.

ശിര്‍കത്തുല്‍ അഖ്ദ്
ഉഭയകക്ഷി ഉടമ്പടിയിലൂടെ സംജാതമായ പങ്കാളിത്ത രീതിയാണ് ശിര്‍കത്തുല്‍ അഖ്ദ്. ഇതിനെ സംയുക്ത വ്യാപാര സംരംഭം എന്ന് വിളിക്കാം. ശിര്‍കത്തുല്‍ അഖ്ദ് രണ്ടായി തിരിക്കാം. ഒരു വാണിജ്യ സംരംഭത്തില്‍ എല്ലാ പങ്കാളികളും മൂലധനമിറക്കുന്ന സംവിധാനത്തെ ശിര്‍കത്തുല്‍ അംവാല്‍ എന്നും ഇടപാടുകാര്‍ക്ക് വേണ്ടി നിശ്ചിത സേവനങ്ങള്‍ ചെയ്തുകൊടുക്കാന്‍ പങ്കാളികള്‍ സംയുക്ത സംരംഭം തുടങ്ങുകയും ഇടപാടുകാരില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം നിശ്ചിത അനുപാതത്തില്‍ വീതിച്ചെടുക്കുകയും ചെയ്യുന്ന സംവിധാനത്തെ ശിര്‍കത്തുല്‍ അമല്‍ എന്നും പറയുന്നു. മൂന്നാമത്തെ രൂപമായ ശിര്‍കത്തുല്‍ വുജൂഹ് എന്നതില്‍ പങ്കാളികള്‍ നിക്ഷേപമിറക്കുന്നില്ല. പിന്നീട് പണമടക്കല്‍ വ്യവസ്ഥയില്‍ സാധനങ്ങള്‍ വാങ്ങി റൊക്കം പണത്തിന് വില്‍പ്പന നടത്തി ലാഭം നിശ്ചിത അനുപാതത്തില്‍ വീതിച്ചെടുക്കുന്ന രീതിയാണ്.

3. മുറാബഹ
(ഇീേെ ജഹൗ െ= ചെലവ്+ലാഭം)
മൂലധന ചരക്കുകള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതിക്കും പ്രാദേശിക ക്രയത്തിനും മുറാബഹ പണമിടപാട് ഉപയോഗിക്കുന്നു. മുറാബഹ കരാറില്‍ ഇടപാടുകാരന്‍ ചരക്കുകളുടെ ഇനം തിരിച്ചുള്ള കണക്കുകള്‍ ബാങ്കിന് നല്‍കുന്നു. ഇടപാട് വ്യവസ്ഥകള്‍ പൂര്‍ത്തിയാകുന്നതോടെ ബേങ്ക് മൂന്നാം കക്ഷിയില്‍ നിന്നും ചരക്കുകള്‍ വാങ്ങി ഇടപാടുകാരന് ചരക്കുകളോ അവയുടെ കൈവശാവകാശ രേഖകളോ കൈമാറുന്നു. സാധാരണ ഉപഭോഗ വസ്തുക്കള്‍ തന്നെ മുറാബഹ രീതിയില്‍ ക്രയവിക്രയം നടത്തി ബാങ്ക് ഇടപാടുകാരനെ പലിശയില്‍ നിന്ന് മോചനം നല്‍കുന്നു. ഈ ഇടപാടിലൂടെ ബേങ്കിന് ഉപഭോക്താവിന് കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനം നല്‍കാന്‍ കഴിയും.
ഉദാ- സാമ്പ്രദായിക ബേങ്കിനെ സമീപിച്ച് ഒരു ബെന്‍സ് കാറിന് വായ്പ ആവശ്യപ്പെട്ടാല്‍ ആവശ്യമായ തുക ഡിഡി ആയോ ചെക്കായോ ഡീലര്‍ക്ക് കൈമാറുന്നു. പിന്നീട് പലിശയും മുതലുമായി ഇടപാടുകാരന്‍ പണം അടച്ചുതീര്‍ക്കണം. രണ്ട് കോടി രൂപ കടമെടുത്താല്‍ അടച്ച് തീരുമ്പോഴേക്കും ചിലപ്പോള്‍ മൂന്ന് കോടി രൂപയാകും. എന്നാല്‍ പലിശരഹിത ബേങ്കിനെ സമീപിക്കുന്ന ഒരു ഇടപാടുകാരന് ബേങ്ക് പണം നല്‍കുന്നതിന് പകരം മുറാബഹ രീതിയില്‍ കാറ് തന്നെ നേരിട്ട് നല്‍കുന്നു. ബേങ്ക് ഉല്‍പാദകന്റെ കയ്യില്‍ നിന്ന് നേരിട്ട് വാങ്ങുമ്പോള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ താഴ്ന്ന വിലക്ക് ബേങ്കിന് ലഭിക്കുന്നു. ചെലവ്+ലാഭം എന്ന മുറാബഹ രീതി അനുസരിച്ച് മാര്‍ക്കറ്റ് വിലക്ക് ബാങ്ക് നല്‍കുമ്പോള്‍ വ്യത്യാസം വരുന്ന തുക ബേങ്കിന് ലാഭമായതുകൊണ്ട് നിശ്ചിത നാള്‍കൊണ്ട്‌വില്‍പന നടത്തുന്ന മാര്‍ക്കറ്റ് വിലയില്‍ വരുന്ന തുക മാത്രം തവണകളായി അടച്ചുതീര്‍ത്താല്‍ മതി. അങ്ങനെ അമിത തുകയായ പലിശയില്‍ നിന്നും രക്ഷപെടാന്‍ കഴിയുന്നു.
മുറാബഹ രീതിയില്‍ ചിലപ്പോള്‍ ഒരു നിശ്ചിത തുക കാലാവധിയോ പണമിടപാടിന്റെ വ്യാപ്തിയോ പരിഗണിക്കാതെ ലാഭമായി നല്‍കുന്നു. എന്നാല്‍ ചിലപ്പോള്‍ കാലാവധി മാറുന്നതനുസരിച്ച് മാത്രവും ലാഭം മാറാവുന്നതാണ്. ഉദാ- മൂന്ന് മാസത്തിനകം തിരിച്ചടക്കുകയാണെങ്കില്‍ ലാഭമിത്ര, ആറുമാസത്തിനകമാണെങ്കില്‍ ഇത്ര എന്ന തോതില്‍ കക്ഷി ചരക്ക് ഏറ്റെടുക്കുന്നത് വരെ സംരക്ഷണം ബാങ്കിന്റെ ചുമതലയിലായിരിക്കും.
മുറാബഹയുമായി ബന്ധപ്പെട്ട ചില അടിസ്ഥാന നിയമങ്ങളും തത്വങ്ങളും താഴെകുറിക്കുന്നു.
എ. ബേങ്ക് നിര്‍ബന്ധമായും യഥാര്‍ത്ഥ വാങ്ങലും വില്‍ക്കലും നടത്തിയിരിക്കണം. കക്ഷിയുടെ കൈയില്‍ നിലവിലുള്ള ചരക്കിന്‍മേലോ നിര്‍ണിതമല്ലാത്ത ചരക്കിന്‍മേലോ മുറാബഹക്ക് രൂപം നല്‍കരുത്.
ബി. ചരക്കുകള്‍ വ്യക്തമായി വേര്‍തിരിക്കപ്പെടണം. ചരക്കുകള്‍ നല്‍കുന്ന സ്ഥലം, തിരിച്ചടവ് കാലാവധി എന്നിവ മുന്‍കൂറായി തീരുമാനിക്കണം.
സി. ചരക്കുകള്‍ കക്ഷിക്ക് വില്‍ക്കുന്നതിന് മുമ്പ് ബേങ്ക് അവ ഉടമപ്പെടുത്തിയിരിക്കണം. ചരക്കിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ ഉത്തരവാദിത്വം ബാങ്കിനായിരിക്കും.
ഡി. യഥാര്‍ഥ വില്‍പ്പന നടത്തിയതിന് ശേഷമായിരിക്കണം ഇടപാടുകാരന്‍ ധനസഹായ രേഖകളില്‍ ഒപ്പുവെക്കേണ്ടത്.
ഇ. ഒരു പ്രത്യേക ചരക്ക് ഒരു പ്രാവശ്യം മാത്രമേ വാങ്ങാനും വില്‍ക്കാനും പാടുള്ളൂ. വിലയുടെ കാര്യത്തില്‍ പുനരാലോചന അനുവദിക്കുന്നതല്ല. തവണകള്‍ പുനഃക്രമീകരണത്തിന് വിധേയമാക്കുകയാണെങ്കില്‍ അധികത്തുക ഈടാക്കരുത്.
എഫ്. മുറാബഹ ഇന്‍സ്ട്രുമെന്റിന് മേല്‍ കിഴിവ് അനുവദിക്കരുത്.
ജി. സമയത്ത് തിരിച്ചടവ് ഉറപ്പാക്കാന്‍ ബേങ്ക് ചില അനുബന്ധ സെക്യൂരിറ്റികള്‍ ആവശ്യപ്പെടേണ്ടതുണ്ട്.
(നാളെ പാട്ടം)