Connect with us

Kozhikode

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 109 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച നൂറ്റി ഒമ്പത് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷതയില്‍ സമസ്ത സെന്ററില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കേരളത്തില്‍ തൊണ്ണൂറ്റിമൂന്നും, തമിഴ്‌നാട്ടില്‍ എട്ടും, കര്‍ണാടകയില്‍ മൂന്നും, അസമില്‍ അഞ്ചും മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സയ്യിദ് അലി ബാഫഖി തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, പി കുഞ്ഞാമുട്ടി ഹാജി മൂന്നിയൂര്‍, മിത്തൂര്‍ ഉസ്മാന്‍ ഹാജി എന്നിവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തി.
സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പി കെ അബൂബക്കര്‍ മൗലവി തളിപ്പറമ്പ്, അബൂഹനീഫല്‍ ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ എം റഹീം, വി പി എം വില്ല്യാപള്ളി, ഡോ: എം അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, എം എന്‍ സിദ്ദീഖ് ഹാജി, പി എസ് കെ മൊയ്തു ബാഖവി, വി എം കോയമാസ്റ്റര്‍, കെ കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ടി കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, എ സൈഫുദ്ദീന്‍ ഹാജി, എന്‍ പി ഉമ്മര്‍ ഹാജി, പി സി ഇബ്രാഹിം മാസ്റ്റര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദ് അലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, എം എം ഹനീഫ മൗലവി, അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്, കെ കെ അബ്ദുറഹ്‌നാന്‍ മുസ്‌ലിയാര്‍ ആലുവ, എന്‍ എ അബ്ദുറഹ്മാനില്‍ മദനി ജപ്പു, പി അലവി ഫൈസി കൊടശ്ശേരി, കെ പി കമാലിദ്ദീന്‍ മൗലവി, എന്‍ പി മുഹമ്മദ് ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.

Latest