Connect with us

Kozhikode

മാനവിക ഐക്യത്തിന് മതമേധാവികള്‍ മുന്നിട്ടിറങ്ങണം: പേരോട്

Published

|

Last Updated

പേരാമ്പ്ര: മാനിവീക ഐക്യത്തിന് മതരാഷ്ട്രീയ മേധാവികള്‍ രംഗത്തിറങ്ങണമെമെന്നും സ്‌നേഹവും സൗഹാര്‍ദ്ദവും കൈമുതലാക്കി സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കണമെന്നും എസ് വൈ എസ്‌സംസ്ഥാന ജനറല്‍ സെക്രട്ടറി പേരേട് അബ്ദുറഹിമാന്‍ സഖാഫി പറഞ്ഞു. കൂരാച്ചുണ്ട് സര്‍ക്കിള്‍ സാന്ത്വന കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ ദാറുല്‍ ഖൈര്‍ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നിര്‍മ്മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് പകരം നശീകരണ പ്രവണതകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ സാന്ത്വനപ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഗസ്തിന്‍ കാരക്കട ഉദ്ഘാടനം ചെയ്തു.ഇബ്രാഹിം തയ്യുള്ളതില്‍ അധ്യക്ഷത വഹിച്ചു. അഡ്വ: തോമസ് ജോയി കുര്യന്‍ മുട്ടുമുഖം, മജീദ് സഖാഫി കോട്ടോര്‍, ഡോ. മുഹമ്മദലി മാടായി, ഇബ്രാഹിം തയ്യുള്ളതില്‍, അസീസ് മാസ്റ്റര്‍ കൂരാച്ചുണ്ട്, പി കെ യൂസഫ് മുസ്‌ലിയാര്‍, ഒ കെ അമ്മത് എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന സി എം അനുസ്മരണ സമ്മേളനത്തിന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര നേതൃത്വം നല്‍കി.

Latest