Connect with us

Kerala

കരിപ്പൂരില്‍ നിന്നും ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു

Published

|

Last Updated

കോഴിക്കോട്: കരിപ്പൂരില്‍ നിന്നും ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു. രാവിലെ 10 മണിക്ക് പുറപ്പെടേണ്ട വിമാനം 11.30നേ പുറപ്പെടൂ എന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. പിന്നീട് ഒരു മണിക്കൂര്‍ കൂടി വൈകുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. വിമാനം 2.30നേ പുറപ്പെടുമെന്നായി പിന്നീടുള്ള
അറിയിപ്പ്. സാങ്കേതിക തടസ്സമാണ് വിമാനം വൈകുന്നതിന്  അധികൃതര്‍ നല്‍കുന്ന വിശദീകരണം. വിമാനം അനിശ്ചിതമായി വൈകുന്നതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിക്കുന്നുണ്ട്. ജീവനക്കാരുമായി വാക്ക് തര്‍ക്കവുമുണ്ടായി.

Latest