Connect with us

International

മലേഷ്യന്‍ വിമാനം തകര്‍ന്നത് റഷ്യന്‍ മിസൈലേറ്റെന്ന് കണ്ടെത്തല്‍

Published

|

Last Updated

ഹേഗ്: മലേഷ്യന്‍ വിമാനം എം എച്ച് 17 തകര്‍ത്തത് റഷ്യന്‍ മിസൈല്‍ ഉപയോഗിച്ചാണെന്ന് അന്വേഷകര്‍. നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള അന്വേഷക സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മിസൈലിന്റെ ഭാഗം വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

വിമാനത്തിന്റെ കോക്ക്പിറ്റ് ഭാഗത്ത് ഉയര്‍ന്ന ഊര്‍ജമുള്ള വസ്തുക്കള്‍ പുറത്തുനിന്ന് വന്നിടിച്ചാണ് അടകടമുണ്ടായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. റഷ്യയുടെ ബക് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞ റഷ്യ വിമതരാണ് ആക്രമണം നടത്തിയതെന്നാണ് പറഞ്ഞിരുന്നത്.

2014 ജൂലൈയിലുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 298 പേരും കൊല്ലപ്പെട്ടിരുന്നു.കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ഡച്ച് പൗരന്‍മാരാണ്. ബാക്കിയുള്ളവര്‍ മലേഷ്യയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമുള്ളവരാണ്.

Latest