Connect with us

Business

ഓഹരി വിപണികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Published

|

Last Updated

മുംബൈ: ഓഹരി വിപണികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ചൈനീസ് കറന്‍സിയുടെ മൂല്യം കുറച്ചതുമായി ബന്ധപ്പെട്ട് ആഗോള വ്യാപകമായി നിലനില്‍ക്കുന്ന ആശങ്കയാണ് ഇന്ത്യന്‍ വിപണികളേയും ബാധിച്ചത്.

സെന്‍സെക്‌സ് 353.83 പോയിന്റ് നഷ്ടത്തില്‍ 27512.26ലും നിഫ്റ്റി 108.55 പോയിന്റ് താഴ്ന്ന് 8353.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 711 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2124 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Latest