Connect with us

International

ഇ മെയില്‍ വിവരങ്ങള്‍ ഹിലാരി അന്വേഷണ വിഭാഗത്തിന് കൈമാറുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: ഭരണകൂടത്തിന്റെ സുരക്ഷാ അന്വഷണത്തിന്റെ ഭാഗമായി ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണ്‍ സ്വകാര്യ ഇ മെയില്‍ വിവരങ്ങള്‍ യു എസ് നീതിന്യായ വിഭാഗത്തിന് കൈമാറും. സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് ഹിലാരി ഉപയോഗിച്ചിരുന്ന ഇ മെയില്‍ വിവരങ്ങള്‍ നീതിന്യായ വിഭാഗത്തിന് കൈമാറാന്‍ ഹിലാരി തന്റെ സഹപ്രവര്‍ത്തകരോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് അവരുടെ വക്താവ് നിക്ക് മെറില്‍ വ്യക്തമാക്കി.
സര്‍ക്കാറുമായി എല്ലാവിധത്തിലും സഹകരിക്കാനും ഇനിയും കൂടുതല്‍ വല്ലതും അറിയാനുണ്ടങ്കില്‍ അവരുമായി ബന്ധപ്പെടാനും തയ്യാറാണെന്നും ഹിലാരി പറഞ്ഞതായി നിക്ക് പറഞ്ഞു. 55,000 പേജുള്ള തന്റെ ഇ മെയില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനും ക്ലിന്റണ്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിട്ടിണ്ട്.
അതേസമയം ഇവരുടെ ഇ മെയില്‍ വിവരങ്ങള്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഒരു ടീം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനൊപ്പം തന്നെയുണ്ടെന്ന് മെറില്‍ കൂട്ടിച്ചേര്‍ത്തു. സ്ഥിരീകരിച്ച എല്ലാ ഇ മെയില്‍ വിവരങ്ങളും വളരെ രഹസ്യമാക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തോട് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. 2009-2011 കാലയളവില്‍ ഹിലാരിക്ക് പലരും അയച്ച ഇ മെയിലുകള്‍ വേര്‍തിരിക്കാതെയാണ് ലഭിച്ചതെന്നും രാജ്യത്തെ രഹസ്യന്വേഷണവിഭാഗം മേധാവി എന്ന നിലയില്‍ ഇത് പൂര്‍ണമായും സത്യമാണോ എന്ന് വിലയിരുത്തേണ്ടതുണ്ടെന്നും വിവരങ്ങള്‍ അനുയോജ്യമായ രീതിയില്‍ സംരക്ഷിക്കുമെന്നും ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറഞ്ഞു.

Latest