Connect with us

Gulf

ദുബൈ അക്വേറിയത്തില്‍ പുതിയ പദ്ധതി

Published

|

Last Updated

ദുബൈ: ഇമാര്‍ പ്രോപര്‍ട്ടീസിന്റെ കീഴിലുള്ള ദുബൈ അക്വേറിയം അണ്ടര്‍ വാട്ടര്‍ സൂവില്‍ ലോക ശ്രദ്ധ പിടിച്ചുപറ്റുന്ന ചരിത്ര പദ്ധതിക്ക് തുടക്കം കുറിച്ചു. ഇവിടെ വളരുന്ന സാന്‍ഡ് ടൈഗര്‍ സ്രാവിന്റെ പ്രജനനത്തെ സഹായിക്കുന്ന പദ്ധതിക്കാണ് ഇന്നലെ തുടക്കം കുറിച്ചത്. ഇത്തരം സ്രാവുകളെ ഏറ്റവുമധികം പരിപാലിക്കുന്നുണ്ടിവിടെ. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷര്‍ ഓഫ് നേചര്‍ (ഐയുസിഎന്‍) വംശനാശം നേരിടുന്ന ജീവി വര്‍ഗങ്ങളുടെ ചുവന്ന പട്ടികയില്‍ ഉള്‍പ്പെട്ടതാണ് സാന്‍ഡ് ടൈഗര്‍ സ്രാവ്. ദുബൈ അക്വേറിയത്തില്‍ ഒരു താരപരിവേഷമാണ് സാന്‍ഡ് ടൈഗര്‍ സ്രാവിനുള്ളത്. ഭകര്‍ചാറിയസ് ടോറസ് എന്ന ശാസ്ത്രനാമമുള്ള ഈ മല്‍സ്യം ഭഗ്രേ നഴ്‌സ് ഷാര്‍ക് എന്ന പേരിലും ഖ്യാതിയുള്ളതാണ്. നല്ല ഇണക്കമുള്ളതാണ് ഈ മല്‍സ്യം. കുറഞ്ഞ പ്രത്യുല്‍പാദന ചക്രവും വിവേചന രഹിതമായി ഇവയുടെ ചിറകുകള്‍ക്കായുള്ള വേട്ടയും മൂലം വന്‍ വംശനാശ ഭീഷണി നേരിടുകയാണിവ. ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരഭാഗത്താണ് ഇവ ഏറ്റവുമധികം കാണപ്പെടുന്നത്. ആകെ ഇന്ന് കാണപ്പെടുന്ന സാന്‍ഡ് ടൈഗര്‍ സ്രാവുകളുടെ എണ്ണം 1,500 ആണ്. ഇന്നത്തെ നില തുടര്‍ന്നാല്‍, മൂന്നു ദശകങ്ങള്‍ക്കകം ഇവയുടെ വംശം തന്നെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായേക്കും. ഈ പശ്ചാത്തലത്തിലാണ് ദുബൈ അക്വേറിയംഅണ്ടര്‍ വാട്ടര്‍ സൂ ഇവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സീ ലൈഫ് മെല്‍ബണ്‍ അക്വേറിയവുമായി സഹകരിച്ച് പുത്തന്‍ പ്രജനന സഹായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് ഹെഡ് ക്യുറേറ്റര്‍ പോള്‍ റോബര്‍ട്ട് ഹാമില്‍ട്ടണ്‍ പറഞ്ഞു.

Latest