Connect with us

Malappuram

സഹപാഠിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത വിദ്യാര്‍ഥിക്ക് മര്‍ദനം

Published

|

Last Updated

വേങ്ങര: ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ചേറൂര്‍ പൂക്കോയ തങ്ങള്‍ സ്മാരക അണ്‍ എയ്ഡഡ് കോളജ് ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥി തിരൂരങ്ങാടി കമ്പത്ത് അശ്‌റഫിന്റെ മകന്‍ അസറുദ്ദീനാണ് മര്‍ദനമേറ്റത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനാണ് ഇതേ കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്നെത്തി അസറുദ്ദീനെ തടഞ്ഞുവെച്ച് മര്‍ദിച്ചത്. പരുക്കേറ്റ വിദ്യാര്‍ഥിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കള്‍ വേങ്ങര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Latest