Connect with us

Wayanad

വിദ്യാഭ്യാസ ഉന്നമനത്തിന് ഡയറ്റ് പദ്ധതി തയ്യാറാക്കി

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയുടെ വിദ്യാഭ്യാസ ഉന്നമനത്തിന് ഡയറ്റിന്റെ കീഴില്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കി. ഗോത്ര വിഭാഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമന പ്രവര്‍ത്തനങ്ങള്‍, ഗരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം, സിവില്‍ സര്‍വ്വീസ് മോട്ടിവേഷന്‍ ക്യാമ്പ്, കരിയര്‍ ലൈബ്രറി, എം.ആര്‍.എസ് സ്‌കൂളുകളുടെ പഠനനിലവാരം വിലയിരുത്തല്‍, ട്രൈബല്‍ പ്രമോട്ടര്‍മാരുടെ പരീശീലനം, ലിങ്ക് മെറ്റീരിയല്‍ വികസിപ്പിക്കല്‍, പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടികളുടെ അവസ്ഥാപഠനം, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ കുട്ടികളുടെ ആശയവിനിമയവും വ്യക്തിത്വ വികസനവും സംബന്ധിച്ച പഠനം, ട്രൈബല്‍ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി എല്ലാ വകുപ്പുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ശില്പശാല, ഡയറ്റിന്റെ തനതു പ്രവര്‍ത്തനങ്ങള്‍, അധ്യാപക പരീശീലനം തുടങ്ങിയവയാണ് നടപ്പിലാക്കുക. ഡയറ്റ് പി.എ.സി മീറ്റിംഗ് ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ വാര്‍ഷിക പദ്ധതി പ്രകാശനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. രാജന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ പ്രശാന്ത്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ. ലീന, കെ.എം. സെബാസ്റ്റ്യന്‍, കെ.ജെ. മോളി, ഡാര്‍ലി പോള്‍, സതീഷ് പി.വി, മുരളീധരന്‍ എം.പി, ഏച്ചോം തുടി ഡയറക്ടര്‍ ഫാദര്‍ ബേബി ചാലില്‍, ട്രൈബല്‍ ഓഫീസര്‍ പ്രതിനിധി ജംഷീദ്, അധ്യാപകര്‍, ഡയറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest