Connect with us

Malappuram

നിര്‍ധനരോഗികള്‍ക്ക് സൗജന്യ മരുന്നുമായി നിലമ്പൂരിന്റെ സൗഖ്യം

Published

|

Last Updated

നിലമ്പൂര്‍: സൗഖ്യം സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ നഗരസഭയിലെ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി മരുന്നു നല്‍കുന്നതിനുള്ള രണ്ടാം ഘട്ട തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നിര്‍വഹിച്ചു.
16 മുതല്‍ 33 വരെയുള്ള വാര്‍ഡുകളിലെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് കാര്‍ഡ് നല്‍കിയത്. വ്യാപാരി ഭവനില്‍ നടന്ന ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് ദേവശേരി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാലോളി മെഹബൂബ്, കൗണ്‍സിലര്‍മാരായ അടുക്കത്ത് ആസ്യ, പൂളക്കല്‍ അബ്ദുട്ടി, ബിന്ദു രവികുമാര്‍, ശാരദ, പി എം ബശീര്‍, ശോഭന പള്ളിയാളി, രജനീ രാജന്‍, കിഷോര്‍കുമാര്‍, ഡോ. അനീന സംസാരിച്ചു.
സൗഖ്യം തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തേക്കെഴുതുന്ന മരുന്നുകള്‍ സൗജന്യമായി ലഭിക്കും. ഇതിനായുള്ള പ്രത്യേക മരുന്നു വിതരണ കേന്ദ്രം ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്്.
60 വയസുകഴിഞ്ഞവര്‍, കിടപ്പിലായ രോഗികള്‍, എസ് സി വനിതകള്‍, 30 വയസുകഴിഞ്ഞും അവിവാഹിതരായ സ്്ത്രീകള്‍, വിവാഹമോചിതര്‍, വിധവകള്‍ എന്നിവര്‍ക്കാണ് മരുന്ന് സൗജന്യമായി നല്‍കുക.