Connect with us

Malappuram

ബൈക്ക് മോഷണം: വിദ്യാര്‍ഥികള്‍ പിടിയില്‍

Published

|

Last Updated

വളാഞ്ചേരി: കാടാമ്പുഴയില്‍ നിരവധി ബൈക്കുകള്‍ മോഷണം നടത്തിയ കേസില്‍ വിദ്യാര്‍ഥികള്‍ പിടിയില്‍
വിവിധയിടങ്ങളില്‍ നിന്നായി പത്തോളം ബൈക്കുകളാണ് മോഷ്ടിച്ച കേസിലാണ് നാല് വിദ്യാര്‍ഥികള്‍ കാടാമ്പുഴ പോലീസിന്റെ പിടിയിലായത്. കാടാമ്പുഴ, പാറക്കല്‍, പുത്തനത്താണി, താനൂര്‍, തിരൂര്‍, ചെന്നൈ എന്നിയിവടങ്ങളില് നിന്നായാണ് വിദ്യാര്‍ഥികള്‍ പത്തോളം ബൈക്ക് മോഷ്ടിച്ചത്. കഴിഞ്ഞ മാസം കാടാമ്പുഴ ക്ഷേത്ര പരിസരത്ത് നിന്നും മോഷണംപോയ ബൈക്ക് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഉടമ കാടാമ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു.
മോഷണം പോയ ബൈക്ക് ഈമാസം 11 ന് കാടാമ്പുഴ പോലീസിന്റെ ശ്രദ്ധയില്‍പെടുകയും ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണ പരമ്പയുടെ കഥ പുറത്ത് വരുന്നത്. നാല് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മോഷ്ടിച്ച 10 ബൈക്കുകളില്‍ ഒന്പതെണ്ണം വിവിധ ഭാഗങ്ങളില് നിന്നായി പോലീസ് കണ്ടെടുത്തു.
ആഡംബരം ജീവിതം സ്വപ്‌നം കണ്ടാണ് ഇവര്‍ ബൈക്കുള്‍ മോഷ്ടിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
പിടിയിലായവര്‍ 16 വയസ്സിനും 17 നും ഇടയിലുള്ളവരായതിനാല്‍ ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജറാക്കും വളാഞ്ചേരി സി ഐ കെ ജി സുരോഷിന്റെ നിര്‍ദേശ പ്രകാരം കാടാമ്പുഴ എസ് ഐ രജിത്ത് കെ ആര്‍ സീനിയര് സി പി ഒ സുരേഷ് കുമാര്‍, സി പി.ഒ മാരായ കൈലാസ് സുജിത്ത് സൂര്യനാരയണന് മനോജ് ജംഷാദ് ശശി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വോഷണം നടത്തിയത്

Latest