Connect with us

Kozhikode

വാണിമേലില്‍ കോണ്‍ഗ്രസും ലീഗും ഒരുമിച്ച് മത്സരിക്കും

Published

|

Last Updated

നാദാപുരം: വാണിമേല്‍ പഞ്ചായത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ യു ഡി എഫ് തീരുമാനിച്ചു. നാദാപുരം ലീഗ് ഹൗസില്‍ ചേര്‍ന്ന യു ഡി എഫ് നേതൃയോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും വെവ്വേറെയാണ് ഇവിടെ മത്സരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ മൂസ മാസ്റ്റര്‍ ചെയര്‍മാനും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ ലോകനാഥന്‍ കണ്‍വീനറുമായി യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി രൂപവത്കരിച്ചു. ഈ മാസം മുപ്പതിന് ഭൂമിവാതുക്കലില്‍ വെച്ച് യു ഡി എഫ് കണ്‍വെന്‍ഷനും പൊതുയോഗും നടത്താന്‍ തീരുമാനിച്ചു. യു ഡി എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ തയ്യില്‍ കുമാരന്‍, അഹമ്മദ് പുന്നക്കല്‍, സി വി എം വാണിമേല്‍, അരയില്ലത്ത് രവി, എം പി സൂപ്പി, കോരങ്കോട്ട് മൊയ്തു, എന്‍ കെ മൂസ മാസ്റ്റര്‍, ടി മൂസ മാസ്റ്റര്‍, പി എ ആന്റണി, വി കെ കുഞ്ഞാലി മാസ്റ്റര്‍, കെ ബാലകൃഷ്ണന്‍, കെ ഹരിദാസന്‍, കെ കെ അശ്‌റഫ് സംസാരിച്ചു. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും തനിച്ച് മത്സരിക്കാന്‍ ഇടയായത്. വാണിമേല്‍ പഞ്ചായത്തില്‍ 16 വാര്‍ഡുകളില്‍ ഒമ്പതിടത്ത് ലീഗും രണ്ടിടത്ത് കോണ്‍ഗ്രസും അഞ്ചിടത്ത് സി പി എമ്മുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

Latest