Thrissur
ശ്രീകൃഷ്ണ സ്‌കൂളില്‍ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം
ഗുരുവായൂര്‍: എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ സ്‌കൂളുകളില്‍ നടത്തി വരുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗുരുവായുര്‍ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ ശ്രീരാമന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക പി സരസ്വതി ആന്തര്‍ജ്ജനത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി കെ എസ് രാധ സ്വാഗതം പറഞ്ഞു. എസ് ഇ പി സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ .എം.വി.മധു പദ്ധതി വിശദീകരിച്ചു. ചാവക്കാട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീ.സെബിന്‍ ജോയ് ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഇ എം സി റിസോഴ്‌സ് പേഴ്‌സണ്‍ ശ്രീ. വിനീത്. ഇ . എം ഊര്‍ജ്ജ സംരക്ഷണ ക്ലാസ്സെടുത്തു. സ്‌കൂളിലെ മുഴുവന്‍ ഊര്‍ജ്ജ ക്ലബ്ബംഗങ്ങളും പങ്കെടുത്തു.സ്‌കൂള്‍ ഊര്‍ജ്ജ ക്ലബ്ബ് സെക്രട്ടറി അശ്വന്‍ . വി . എസ് നന്ദി പറഞ്ഞു.
---- facebook comment plugin here -----