Connect with us

National

കാശ്മീരില്‍ പാക് വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച്ച അഞ്ച് പേരും ഞായറാഴ്ച്ച പുലര്‍ച്ചെ ഒരാളുമാണ് കൊല്ലപ്പെട്ടത്. മധ്യവയസ്‌കയായ സ്ത്രീയാണ് ഞായറാഴ്ച്ച മരിച്ചത്.

സ്വാതന്ത്ര്യദിനത്തില്‍ മൂന്നു തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പും മോട്ടോര്‍ ഷെല്ലാക്രമണവും നടത്തി. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

Latest