Connect with us

International

ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: തോല്‍വി സമ്മതിക്കുന്നുവെന്ന് മഹീന്ദ രാജപക്‌സെ

Published

|

Last Updated

കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി റിനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യു എന്‍ പി) വിജയത്തിലേക്ക്. ഫലപ്രഖ്യാപനത്തിനു മുമ്പു തന്നെ മുന്‍ പ്രസിഡന്റും ശ്രീലങ്കന്‍ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലൈന്‍സ് (യു പി എഫ് എ) നേതാവുമായ മഹീന്ദ രാജപക്‌സെ പരാജയം സമ്മതിച്ചു. തനിക്ക്അധികാരത്തില്‍തിരിച്ചെത്താന്‍കഴിയുന്ന സാഹചര്യമില്ലെന്ന് പറഞ്ഞ രാജപാക്‌സെ പ്രധാനമന്ത്രിയാകാനുള്ള തന്റെ അഭിലാഷം സഫലമാകില്ലെന്നും പറഞ്ഞു.

ആകെ22ജില്ലകളില്‍14ജില്ലകളിലും യു.എന്‍.പിയാണ് മുന്നില്‍. എട്ട്ജില്ലകളില്‍ രാജപക്‌സെയെ പിന്തുണക്കുന്ന യുപിഎഫ്എമേധാവിത്വം നേടി. പ്രസിഡന്റ് മൈത്രിപാല സിരിസേന യു.പി.എഫ്.എ. അംഗമാണ്. ഉച്ചയോടുകൂടിയേ ഔദ്യോഗികപ്രഖ്യാപനംഉണ്ടാവുകയുള്ളു.

70 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ 75 ശതമാനത്തോളമായിരുന്നു പോളിങ്. 1989ലും 2010ലും മാത്രമാണ് പോളിങ് 65 ശതമാനത്തില്‍നിന്ന് താഴെ പോയത്. ഏഴ് മാസം മുമ്പ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 81.52 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു.

ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാജപക്‌സെ പരാജയപ്പെടുകയും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന മൈത്രിപാല സിരിസേന പ്രതിപക്ഷമായ യുഎന്‍പിയുടെ സഹായത്തോടെ പ്രസിഡന്റാകുകയും ചെയ്തിരുന്നു.

Latest