Connect with us

Malappuram

പതാകകള്‍ വാനില്‍ ഉയര്‍ന്നു; ധാര്‍മിക കലാമേളക്ക് മൂന്ന് നാള്‍

Published

|

Last Updated

വളാഞ്ചേരി: ഈ മാസം 21, 22, 23 തീയതികളില്‍ പുത്തനത്താണിയില്‍ നടക്കുന്ന എസ് എസ് എഫ് 22-മത് ജില്ലാ സാഹിത്യോത്സവിന് കൊടിയേറി. കഴിഞ്ഞ 21 സാഹിത്യോത്സവുകളുടെ സ്മരണാര്‍ത്ഥം വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ട് വന്ന 21 കൊടിമരങ്ങളിലാണ് ഒരേസമയം പതാകകള്‍ ഉയര്‍ത്തിയത്. ഇതോടെ മലപ്പുറം ജില്ലാ സാഹിത്യോത്സവിനോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കമാകും. ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പാട്ടുവണ്ടി ഇന്ന് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രചരണം നടത്തും. സെക്ടര്‍ കമ്മിറ്റികള്‍ സംഘടിപ്പിക്കുന്ന ചലോ പുത്തനത്താണി പരിപാടി നാളെ മുതല്‍ ആരംഭിക്കും.
വെട്ടിച്ചിറ മജ്മഅ് വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന നഗരികാണല്‍ ചടങ്ങ് ഇന്ന് അഞ്ച് മണിക്ക് നടക്കും. രണ്ടത്താണി നുസ്‌റത്ത് ദഅ്‌വ കോളജിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന സന്ദേശ സഞ്ചാരം, കന്മനം ഫിര്‍ദൗസ് വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന നാടുണര്‍ത്തല്‍ എന്നിവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കിഴി വരവ്, പഞ്ചസാര സമാഹരണം, അരി സമാഹരണം എന്നിവ ശ്രദ്ധേയമായിരുന്നു. അബ്ദുല്ല മുസ്‌ലിയാര്‍ കരിപ്പോള്‍, കുഞ്ഞുട്ടി മുസ്‌ലിയാര്‍ കിഴക്കേപ്പാട്ട്, കുഞ്ഞുമൊയ്തു കാവപ്പുര, ഉണ്ണി ഹാജി വെട്ടിച്ചിറ, മുഹമ്മദലി ഹാജി അരീക്കാടന്‍, അബ്ദുര്‍റഹ്മാന്‍ കിഴക്കേപ്പുറം, വെട്ടന്‍ കുഞ്ഞാവ ഹാജി, എം കെ യാവു ഹാജി കല്ലിങ്ങല്‍, വളപ്പില്‍ ബാവഹാജി, ആലുങ്ങല്‍ മൊയ്തീന്‍ ഹാജി, ഉമര്‍ സഖാഫി ആതവനാട്, സൈതാലിക്കുട്ടി ഹാജി കഞ്ഞിപ്പുര, മൊയ്തീന്‍ ഹാജി അല്ലൂര്‍, തൗഫീഖ് ഉമ്മര്‍ഹാജി, സ്റ്റൈലോ ബീരാന്‍കുട്ടിഹാജി, കുഞ്ഞിമോന്‍ കിഴക്കേപ്പാട്ട്, സി പി ചേക്കു ഹാജി ചുങ്കം, നെല്ലിശ്ശേരി മൊയ്തിന്‍ ഹാജി, കുഞ്ഞപ്പ ഹാജി അല്ലൂര്‍, വി സി മുഹമ്മദ് ഹാജി പുത്തനത്താണി, അബ്ദുല്‍ ബാരി വരമ്പനാല തുടങ്ങിയവരാണ് ഇരപത്തിരണ്ട് പതാകകള്‍ ഉയര്‍ത്തിയത്.

Latest