Connect with us

International

ഇക്വഡോറില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ അഗ്നി പര്‍വത സ്‌ഫോടന ഭീതിയില്‍

Published

|

Last Updated

ഇക്വഡോര്‍: ശക്തമായ മണ്ണിടിച്ചിലിലും കല്ല് വീഴ്ചയിലും ഇക്വഡോറിലെ കോട്ടൊപാക്‌സി അഗ്നിപര്‍വതം പൊട്ടിത്തെറിയുടെ വക്കില്‍. പര്‍വതത്തിന് ചുറ്റും താമസിക്കുന്ന മൂന്ന് ലക്ഷത്തിലധികം പേര്‍ ശക്തമായ ഭീതിയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ചയുണ്ടായ പ്രകമ്പനത്തില്‍ പര്‍വതത്തിന്റെ ചാരം രണ്ട് മൈലോളം മുകളിലേക്കുയര്‍ന്നു. ലാവ ചുറ്റിലും പരന്നത് കാരണം നാനൂറിലധികം പേരെ മാറ്റി താമസിപ്പിക്കേണ്ടിയും വന്നു. 1877ല്‍ ഉണ്ടായ സ്‌ഫോടനത്തിന് ശേഷം കഴിഞ്ഞ ഏപ്രില്‍ മുതലാണ് കോട്ടൊപാക്‌സി വീണ്ടും സ്‌ഫോടന പ്രവണത കാണിച്ച് തുടങ്ങിയത്. ഔദ്യോഗിക അറിയിപ്പുകള്‍ വരുന്നത് വരെ കോട്ടൊപാക്‌സിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി പ്രസിഡന്റ് റഫേല്‍ കൊറെയ ഉത്തരവിട്ടു.

 

Latest