Connect with us

National

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സമരം: പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം

Published

|

Last Updated

ന്യൂഡല്‍ഹി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സമരവുമായി ബന്ധപ്പെട്ട് അഞ്ചു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളാരും ക്രിമിനലുകളല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മനസിലാക്കണമെന്ന് രാഹുല്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ അഞ്ച് വിദ്യാര്‍ഥികളെ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ കാമ്പസിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച തന്നെ തടഞ്ഞുവച്ചെന്ന് ആരോപിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായ പ്രശാന്ത് പ്രത്രബ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 15 വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പോലീസിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍ പഠന സൗകര്യം ഒരുക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു.