Connect with us

Gulf

'സുഗന്ധ ദ്രവ്യങ്ങള്‍ ഓരോ ആളിലും വ്യത്യസ്ത മണം പുറപ്പെടുവിക്കും'

Published

|

Last Updated

ഷാര്‍ജ: സുഗന്ധ ദ്രവ്യങ്ങള്‍ ഓരോ ആളിലും വ്യത്യസ്ത ഗന്ധമാണ് പുറപ്പെടുവിക്കുകയെന്ന് ഗവേഷകനും നബീല്‍ പെര്‍ഫ്യൂം ഗ്രൂപ്പ് എംഡിയുമായ മുസ്തഫ ആദം അലി പറഞ്ഞു.
ഓരോ ആളുടെയും വിയര്‍പ്പുമായി കലര്‍ന്ന് സുഗന്ധ ദ്രവ്യം പുതിയൊരു ഗന്ധം സൃഷ്ടിക്കും ഓരോ ആളുടെയും ഡി എന്‍ എക്കനുസരിച്ച് ഗന്ധം മാറും. സുഗന്ധ ദ്രവ്യങ്ങളെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ പലതും മാറേണ്ട സമയമായിരിക്കുന്നു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ഉല്‍പന്നങ്ങള്‍ ഉണ്ടെങ്കിലും ഇത് കമ്പോള തന്ത്രം മാത്രമാണ്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഏത് സുഗന്ധവും ഇഷ്ടപ്പെടും- ഉപയോഗിക്കുകയും ചെയ്യാം. എന്നാല്‍, പൂക്കളുടെ മണമുള്ള ഉല്‍പന്നം സ്ത്രീകളെ ആകര്‍ഷിക്കുന്നുണ്ട്.
അറബ് മേഖലയില്‍ ഏറെ ആവശ്യക്കാരുള്ള ഊദ് ഇന്ത്യയിലെ ആസാമില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ലോകത്തെ ഏറ്റവും മികച്ച ഊദ് ഇന്ത്യയിലേതാണ്. മണ്ണിന്റെ സ്വഭാവമനുസരിച്ച് ഊദ് വൃക്ഷം വ്യത്യസ്ത ഗന്ധം പുറപ്പെടുവിക്കും.
ഷാര്‍ജയില്‍ നബീല്‍ പെര്‍ഫ്യൂമിന് സുഗന്ധ ദ്രവ്യ നിര്‍മാണ കേന്ദ്രമുണ്ട്. രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് നിര്‍മാണ ശാല. 600 ഓളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു. യൂറോപ്പിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാറുണ്ടെന്നും ഓരോ വര്‍ഷം 15 പുതിയ ഉല്‍പന്നങ്ങള്‍ ഇറക്കാറുണ്ടെന്നും മുസ്തഫ ആദം അലി അറിയിച്ചു.
ഷാര്‍ജ രാജ്യാന്തര വിമാനത്താവള സ്വതന്ത്ര വ്യാപാര മേഖലയില്‍ ലോക സുഗന്ധ പ്രദര്‍ശനം ആരംഭിച്ചതായും മുസ്തഫ ആദം അലി വ്യക്തമാക്കി.