Connect with us

Techno

ഒപ്പേര ബ്രൗസര്‍ വില്‍പനക്ക്

Published

|

Last Updated

കമ്പ്യൂട്ടര്‍, മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലെ ജനപ്രിയ ബ്രൗസറുകളിലൊന്നായിരുന്ന ഒപ്പേര വില്‍ക്കാന്‍ ഉടമസ്ഥര്‍ നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. ബ്രൗസറില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതാണ് തീരുമാനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കമ്പനിയുടെ ഓഹരി മൂല്യം ഉയര്‍ത്താനുള്ള നീക്കമാണ് വില്‍പന വാര്‍ത്തക്ക് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്.

ഒരുകാലത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇഷ്ടപ്പെട്ട ബ്രൗസര്‍ ആയിരുന്നു ഒപ്പേര. എന്നാല്‍ ടച്ച് സ്‌ക്രീന്‍ വിപ്ലവം വന്നതോടെ മറ്റു ബ്രൗസറുകള്‍ രംഗം കീഴടക്കി. ഇപ്പോള്‍ ഒപ്പേരയുടെ സ്ഥാനം അഞ്ചാം സ്ഥാനത്താണ്. ഗൂഗിള്‍ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, ആപ്പിള്‍ സഫാരി, മോസില്ല ഫയര്‍ ഫോക്‌സ് തുടങ്ങിയ വമ്പന്‍മാരാണ് ഇപ്പോള്‍ ബ്രോസര്‍ രംഗം അടക്കിവാഴുന്നത്.

Latest