Connect with us

Kasargod

എംപി ഫണ്ട്: 488.16 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

Published

|

Last Updated

കാസര്‍കോട്: പതിനാറാം ലോകസഭ കാലയളവില്‍ പി കരുണാകരന്‍ എംപിയുടെ ഫണ്ടില്‍ നിന്നും 488.16 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. പി കരുണാകരന്‍ എംപി യുടെ അധ്യക്ഷതയില്‍ നടന്ന എംപിയുടെ പ്രാദേശിക വികസനസ്‌കീമില്‍ ഉള്‍പ്പെടുത്തി നിര്‍ദേശിച്ച വിവിധ പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
2014-15, 2015-16 വരെയുളള കാലയളവില്‍ എംപി ഫണ്ടില്‍ നിന്നും 488.16 ലക്ഷം രൂപയുടെ 85 പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതില്‍ 9 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. മറ്റു പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. 15-ാം ലോകസഭാ കാലയളവില്‍ ഭരണാനുമതി ലഭിച്ച 279 പ്രവൃത്തികളില്‍ 264 എണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 15 പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ശ്രദ്ധ ചെലുത്തണമെന്ന് എംപി നിര്‍ദേശിച്ചു.
സ്റ്റാഫുകളുടെ കുറവ് മൂലം ദുരിതമനുഭവിക്കുകയാണെന്ന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ എംപി യെ അറിയിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജി, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പുനായര്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.