Connect with us

Kozhikode

മര്‍ക്കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ലൈബ്രറി ഇനി ഡോ: കലാമിന്റെ പേരില്‍

Published

|

Last Updated

കേഴിക്കോട്: പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ നവീകരിച്ച ലൈബ്രറി ഇനി അന്തരിച്ച മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ:എ പി ജെ അബ്ദുള്‍ കലാമിന്റെ പേരില്‍ അറിയപ്പെടും. കലാമിന്റെ പുസ്തകങ്ങളും പ്രസംഗങ്ങളും പ്രത്യേകം സജ്ജീകരിച്ച ലൈബ്രറിയില്‍ വര്‍ഷം തോറും കലാം അനുസ്മരണ അക്കാഡമിക് ടോക്കുകളും സെമിനാറുകളും സംഘടിപ്പിക്കും. മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഡോക്ക്യുമെന്റ്രി പ്രദര്‍ശനങ്ങള്‍, ബിസിനസ് ലീഡേഴ്‌സ് മീറ്റ്, കലാംസ് എത്തിക്‌സ് വര്‍ക്ക്‌ഷോപ്പ് ഫോര്‍ യംഗ് ജനറേഷന്‍ തുടങ്ങിയ പദ്ധതികളും ലൈബ്രറി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുണ്ട്.

നവീകരിച്ച ലൈബ്രറി ഡയറക്ടര്‍ ഡോ: അബ്ദുല്‍ ഹക്കിം അസ്ഹരി വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കൊടുത്തു. പ്രിന്‍സിപ്പാള്‍ ഡോ: ഉമറുല്‍ ഫാറൂഖ് സഖാഫി, അബൂസ്വാലിഹ്‌സഖാഫി, ജമാല്‍നൂറാനി, നൗഫല്‍നൂറാനി, ഇജാസ്‌നൂറാനി, ഇര്‍ഫാന്‍നൂറാനി, റാഫിനൂറാനി, ശഫീഖ് കാന്തപുരം, തുലൈബ് അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest