Connect with us

Kozhikode

ഓപറേഷന്‍ സുലൈമാനി; രണ്ടാം ഘട്ടത്തിന് തുടക്കമായി

Published

|

Last Updated

ബാലുശ്ശേരി: വിശപ്പില്ലാനഗരം ജില്ലാ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി നടപ്പാക്കിയ ഓപറേഷന്‍ സുലൈമാനിയുടെ രണ്ടാം ഘട്ടം പദ്ധതിക്ക് ബാലുശ്ശേരിയില്‍ തുടക്കമായി. ബാലുശ്ശേരി ടൗണിലേയും പരിസര പ്രദേശങ്ങളിലേയും ഹോട്ടലുകളില്‍ സൗജന്യമായി ടോക്കണ്‍ സംവിധാനത്തിലൂടെ വിശക്കുന്നവന് ഭക്ഷണം കഴിക്കാന്‍ സൗകര്യം ലഭിക്കും. തിരക്കേറിയ നഗരങ്ങളില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത കൗണ്ടറുകളില്‍ നിന്നും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വളണ്ടിയര്‍മാര്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സൗജന്യമായി ഭക്ഷണം കഴിക്കുന്നതിനുള്ള കൂപ്പണുകള്‍ ലഭ്യമാകുക. രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ കലക്ടറും പദ്ധതിയുടെ മുഖ്യ ആസൂത്രകനുമായ എന്‍ പ്രശാന്ത് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം സരോജിനി അധ്യക്ഷത വഹിച്ചു. കെ എച്ച് ആര്‍ എ ഭാരവാഹികളായ സുഹൈല്‍, ഒ ഹമീദ്, സുഗുണന്‍, ആശിഖ്, ഹബീബ്, വ്യാപാരി വ്യവസായി പ്രതിനിധി കെ എച്ച് കോയ ഹാജി, ഒ സജീവന്‍ സംസാരിച്ചു.