Connect with us

Kerala

സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് പി സി ജോര്‍ജ്

Published

|

Last Updated

കോട്ടയം: തിടനാട്ട് പൊതുപരിപാടിക്കിടെ തന്നെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് പി സി ജോര്‍ജ് എം എല്‍ എ. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മിക്കും മറ്റു ജനപ്രതിനിധികള്‍ക്കുമെതിരേയാണ് നോട്ടീസ്. പൊതുവേദിയില്‍ എം എല്‍ എ്ക്ക് സംസാരിക്കാനുള്ള അവകാശം ലംഘിച്ചെന്ന് കാണിച്ചാണ് ജോര്‍ജ് പരാതി നല്‍കുക.

പൊതുവേദിയില്‍ പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യം ഇനിയും ഉണ്ടാകുമെന്നും കെ എം മാണിക്കെതിരേ പരസ്യപ്രതികരണം തുടരുമെന്നും ജോര്‍ജ് ആവര്‍ത്തിച്ചു. വെള്ളിയാഴ്ച്ച കുടുംബശ്രീയുടെ പരിപാടിക്കിടെ കെ എം മാണിയെ വേദിയിലിരുത്ത് ജോര്‍ജ് വിമര്‍ശിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.