Connect with us

National

ഇന്ത്യ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാനാവില്ലെന്ന് പാകിസ്ഥാന്‍

Published

|

Last Updated

 

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാനാവില്ലെന്ന് പാകിസ്താന്‍. ചര്‍ച്ചക്ക് ഇന്ത്യക്ക് താല്‍പര്യമില്ലെന്നാണ് സുഷമയുടെ പത്രസമ്മേളനം തെളിയിക്കുന്നത്. കശ്മീര്‍ പ്രശ്‌നം അജണ്ടയല്ല, വിമത നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തരുത് എന്നീ ഇന്ത്യയുടെ നിബന്ധനകള്‍ പാകിസ്താന്‍ തള്ളി. ഈ സാഹചര്യത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച നടക്കാന്‍ സാധ്യതയില്‌ളെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

തീവ്രവാദം മാത്രം ചര്‍ച്ച ചെയ്യാമെന്ന ഇന്ത്യയുടെ ഉപാധികള്‍ സ്വീകാര്യമല്ല. തീവ്രവാദം മാത്രമല്ല കശ്മീരും മുഖ്യ വിഷയമാണ്. ഹുര്‍റിയത്ത് നേതാക്കളെ കാണാന്‍ അനുവദിക്കില്ലെങ്കില്‍ ഇന്ത്യയിലേക്കില്ലെന്നും പാകിസ്ഥാന്‍ അറിയിച്ചു.