Connect with us

International

കാട്ടുതീ ഭീഷണി: വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Published

|

Last Updated

ലോസ് ആഞ്ചലസ്: കാട്ടുതീ പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്ത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെ കാട്ടുതീക്കെതിരെ പൊരുതുന്ന അമേരിക്കന്‍ അഗ്നിശമന സേനാംഗങ്ങളെ സഹായിക്കാനായി ആസ്‌ത്രേലിയയും ന്യൂസിലാന്‍ഡും തങ്ങളുടെ അഗ്നിശമന സേനാംഗങ്ങളെ അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് ദുരിതാശാസ പ്രവര്‍ത്തനം നടത്തുന്നതിനായി ഒബാമ കേന്ദ്ര ഫണ്ട് പ്രഖ്യാപിക്കുകയും ചെയ്തു. നിരവധിയിടങ്ങളില്‍ ഇപ്പോഴും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. സംഭവത്തില്‍ മൂന്ന് അഗ്നിശമനേ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ 10 സംസ്ഥാനങ്ങളില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചിട്ടുണ്ട്. 1.3 മില്യണ്‍ ഏക്കര്‍ കാടുകളാണ് കത്തി നശിച്ചിരിക്കുന്നത്. വാഷിംഗ്ടണിനൊപ്പം പല പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങളെയും ഒഴിപ്പിച്ചതായി ദേശീയ അഗ്നി ശമന കേന്ദ്രം അറിയിച്ചു. വാഷിംഗ്ടണിലെ ഓക്കനോഗന്‍ കോംപ്ലകിസില്‍ പത്തിലധികം ഇടങ്ങളിലാണ് തീപടര്‍ന്നത്. 5,100 ല്‍ അധികം വീടുകള്‍ക്ക് കാട്ടുതീ ഭീഷണിയുയര്‍ത്തുന്നുണ്ട്. നിരവധി കെട്ടിടങ്ങള്‍ കത്തി നശിക്കുകയും ചെയ്തു. വാഷിംഗ്ടണിനു പുറമെ, ഇദ്‌ഹൊ, ഒറിഗോണ്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളിലും കാട്ടുതീ ഭീഷണിയുയര്‍ത്തുന്നുണ്ട്. വിമാനങ്ങളില്‍ വെള്ളവും അഗ്നിശമന മിശ്രിതങ്ങളും സ്‌പ്രേ ചെയ്താണ് തീ നിയന്ത്രണ വിധേയമാക്കുന്നത്.

Latest