Connect with us

Kozhikode

മേല്‍പ്പാലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം: ജില്ലാ വികസന സമിതി

Published

|

Last Updated

കോഴിക്കോട്: ദേശീയപാതയില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന് കാരണം വാഹനങ്ങളുടെ അമിത വേഗവും നിയമം ലംഘിച്ചു നടക്കുന്ന ഓവര്‍ടേക്കിംഗുമായതിനാല്‍ ഇത് നിയന്ത്രിക്കുന്നതിന് സര്‍വൈലെന്‍സ് ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം. ഇന്നലെ ചേര്‍ന്ന ജില്ലാവികസന സമിതി യോഗത്തില്‍ കെ ദാസന്‍ എം എല്‍ എയാണ് ആവശ്യം ഉന്നയിച്ചത്. പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക് നല്‍കാനുളള നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് എം കെ രാഘവന്‍ എം പി ആവശ്യപ്പെട്ടു. വയനാട് ചുരത്തില്‍ സൈറ്റ് വ്യൂവും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും സര്‍വൈലന്‍സ് ക്യാമറ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് മോയിന്‍കുട്ടി എം എല്‍ എ ആവശ്യപ്പെട്ടു. 100-ാം ജന്മ വാര്‍ഷികം ആഘോഷിക്കുന്ന ആചാര്യന്‍ ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ക്ക് പത്മ പുരസ്‌കാരം നല്‍കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടാനും അദ്ദേഹത്തിന് ഡോക്ടറേറ്റും നല്‍കുന്നതിന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് ആവശ്യപ്പെടുന്നതിനും കെ ദാസന്‍ എം എല്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. കലക്ടര്‍ എന്‍ പ്രശാന്തിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പുരുഷന്‍ കടലുണ്ടി എം എല്‍ എ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ,് വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.