Connect with us

Ongoing News

ഇന്ത്യ - പാക് ചര്‍ച്ച റദ്ദാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് രാജ്‌നാഥ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പാക്കിസ്ഥാനുമായി സഹകരണം വര്‍ധിപ്പിക്കാന്‍ ചര്‍ച്ച അത്യാവശ്യമായിരുന്നു. അതിനുള്ള ശ്രമങ്ങള്‍ തുടരും. അവരും കൂടി അതിന് വിചാരിക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യ-പാക് ചര്‍ച്ചക്ക് മുന്നോടിയായി പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് കാശ്മീര്‍ വഘടന വാദികളെ ചര്‍ച്ചക്ക് വിളിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചര്‍ച്ചയില്‍ മൂന്നാം കക്ഷി പാടില്ലെന്നും തീവ്രവാദമൊഴികെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചക്കില്ലെന്നും ഇന്ത്യ നിലപാടറിയിച്ചതോടെയാണ് ചര്‍ച്ച റദ്ദാക്കിയത്.