Connect with us

Gulf

വൈദ്യുതി, വെള്ളം ഉപഭോഗം കുറക്കാന്‍ ബോധവത്കരണം

Published

|

Last Updated

ദുബൈ: വൈദ്യുതി, വെള്ളം ഉപഭോഗം കുറക്കാന്‍ ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി ബോധവത്കരണം തുടങ്ങി. മാറ്റം ആരംഭിക്കുന്നത് നമ്മോടൊപ്പം എന്ന പേരിലാണ് പ്രചാരണം.

പരിസ്ഥിതി സൗഹൃദ ഊര്‍ജ വഴികള്‍ തേടണമെന്ന അഭ്യര്‍ഥനയും ഇതോടൊപ്പം നടത്തുമെന്ന് ദിവ എം ഡി സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. ഉപഭോഗം വര്‍ധിക്കുന്ന സമയങ്ങളില്‍ വൈദ്യുതി സമാഗ്രികള്‍ പരമാവധി കുറക്കണം.
യു എ ഇയില്‍ ജലത്തിന്റെയും വൈദ്യുതിയുടെയും ഗാര്‍ഹിക ഉപഭോഗം കുത്തനെ കൂടിയതായാണ് പഠനം. 10 വര്‍ഷത്തിനിടെ മാത്രം ഉപഭോഗം ഇരട്ടിയിലധികമായി. ലോക ശരാശരിയെ അപേക്ഷിച്ച് യു എഇയില്‍ ജല-വൈദ്യുത ഉപഭോഗം കൂടുതലാണെന്നാണ് സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തില്‍ പറയുന്നത്.
ലോകത്ത് ശരാശരി ഒരു കുടുംബം പ്രതിവര്‍ഷം 500 ക്യൂബിക് മീറ്റര്‍ ജലം ഉപയോഗിക്കുമ്പോള്‍ യു എ ഇയില്‍ ഇത് 740 ക്യുബിക് മീറ്ററാണ്. ഏകദേശം 50 ശതമാനത്തോളം അധികം. കഴിഞ്ഞ ആറുവര്‍ഷങ്ങളായി രാജ്യത്തെ വൈദ്യുത ഉപഭോഗം പ്രതിവര്‍ഷം നാലു ശതമാനമെന്ന നിരക്കിലാണ് വര്‍ധിക്കുന്നത്.
2020 ആകുമ്പോഴേക്കും ഇത് അഞ്ച് ശതമാനമായി വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ആകെ വൈദ്യുത ഉപഭോഗം മണിക്കൂറില്‍ 103 ടെറാവാട്ട് ആയിരുന്നുവെങ്കില്‍ അടുത്ത അഞ്ചുവര്‍ഷത്തിനകം ഇത് 141 ടെറാവാട്ടിലെത്തും. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 30 ശതമാനവും ജലം ശുദ്ധീകരിക്കാനാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉപഭോഗം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്നാണ് പഠനം പറയുന്നത്. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ഉല്‍പാദനക്ഷമത കുത്തനെ കൂട്ടുകയും ചെയ്തില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്നും പഠനം മുന്നറിയിപ്പു നല്‍കുന്നു.

---- facebook comment plugin here -----

Latest