Connect with us

Ongoing News

കൊളംബോ ടെസ്റ്റില്‍ ഇന്ത്യന്‍ വിജയം 278 റണ്‍സിന്

Published

|

Last Updated

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 283 റണ്‍സിന്റെ വിജയം. ഒന്നാം ടെസ്റ്റിലേറ്റ അപ്രതീക്ഷിത തോല്‍വിയുടെ നാണക്കേടൊഴിവാക്കാന്‍ ഇതെടെ ഇന്ത്യക്കായി. 413 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കക്ക് ആകെ 134 റണ്‍സ് മാത്രമാണ് എടുക്കാനായത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ശ്രീലങ്കന്‍ ബാറ്റിംങ്ങ് നിരയെ തകര്‍ത്തത്. അമിത് മിശ്ര മൂന്ന് വിക്കറ്റും ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ശ്രീലങ്കന്‍ നിരയില്‍ 46 റണ്‍സെടുത്ത കരുണരത്‌നെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 23 റണ്‍സെടുത്ത ഏഞ്ജലോ മാത്യൂസും 18 റമ്#സെടുത്ത കുമാര്‍ സങ്കക്കാരയും 11 റണ്‍സെടുത്ത തിരിമന്നെയും മാത്രമാണ് രണ്ടക്കം കടന്നത്.

നേരത്തെ ഇന്ത്യക്ക് അജിക്യ രഹാനെയുടെ തകര്‍പ്പന്‍ സെഞ്ച്വറിയും (126), ഓപണര്‍ മുരളി വിജയ്‌യുടെ അര്‍ധ ശതകവുമാണ് (82) രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച ലീഡ് നേടിക്കൊടുത്തത്. ഒരു വിക്കറ്റിന് 70 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് വേണ്ടി മുരളി വിജയ്- രഹാനെ സഖ്യം രണ്ടാം വിക്കറ്റില്‍ 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മുരളി വിജയ് പുറത്തായതിന് പിന്നാലെ എത്തിയ നായകന്‍ വിരാട് കോലി (10) തരിന്ദു കുശാലിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുരുങ്ങി വേഗത്തില്‍ മടങ്ങി. എന്നാല്‍ നാലാം വിക്കറ്റില്‍ രോഹിത് ശര്‍മ (34) രഹാനക്ക് മികച്ച പിന്തുണ നല്‍കി. രഹാനെ സെഞ്ച്വറി തികച്ചതോടെ ഇന്ത്യയുടെ ലീഡ് 300 ഉം കടന്നു.
4-ന് 256 എന്ന സ്‌കോറില്‍ നില്‍ക്കെ രോഹിതിനെയും തൊട്ടുപിന്നാലെ രഹാനെയെയും കുശാല്‍ തന്നെ മടക്കി. 243 പന്തില്‍ പത്ത് ബൗണ്ടറികളടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. സ്റ്റുവര്‍ട്ട് ബിന്നി (17), അശ്വിന്‍ (19), മിശ്ര (10) ഉം റണ്‍സെടുത്തു. വൃദ്ധിമാന്‍ സാഹ (13) ഉമേഷ് യാദവ് നാലും റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ധമ്മിക പ്രസാദും തരിന്ദു സില്‍വയും നാല് വീതം വിക്കറ്റുകളെടുത്തു. അശ്വിനാണ് മാന്‍ ഓഫ് ദമാച്ച്.