Connect with us

Gulf

'രൂപയുടെ മൂല്യം വര്‍ധിക്കാന്‍ സാധ്യതയില്ല'

Published

|

Last Updated

അബുദാബി: രൂപയുടെ മൂല്യം വര്‍ധിക്കാന്‍ സാധ്യതയില്ലെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികള്‍ക്കെല്ലാം മൂല്യശോഷണം സംഭവിച്ചിട്ടുണ്ട്. ചൈനയുടെ സാമ്പത്തിക നയമാണ് ഇതിന് കാരണം.
കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈന കറന്‍സിയുടെ മൂല്യം കുറച്ചു. ഇത് കമ്പോളത്തില്‍ ചലനം സൃഷ്ടിച്ചു.
അയല്‍ രാജ്യമായ ഇന്ത്യയെയും ഇത് ബാധിച്ചു. രൂപയുടെ മൂല്യം വര്‍ധിപ്പിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ അത് ബാധിക്കും.
രൂപയുടെ മൂല്യം കൂടിയത് കൊണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കല്‍ വലിയതോതില്‍ വര്‍ധിച്ചിട്ടില്ല. സാധാരണക്കാരുടെ വരുമാനത്തില്‍ വര്‍ധനവില്ലാത്തതാണ് കാരണം- സുധീര്‍കുമാര്‍ ഷെട്ടി ചൂണ്ടിക്കാട്ടി.
അതേ സമയം, ഈ വര്‍ഷം ആദ്യ മൂന്നുമാസം ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് വര്‍ധിച്ചതായി ഇന്ത്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗുജറാത്തില്‍ 8.18 ശതമാനമാണ് കൂടിയിരിക്കുന്നത്. കേരളത്തിലെ ബേങ്കുകളില്‍ ലക്ഷം കോടിയിലധികമാണ് വിദേശമലയാളികളുടെ നിക്ഷേപം.
യു എ ഇ ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 18ല്‍ എത്തിനില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ ഈ നിരക്കില്‍ കാര്യമായ മാറ്റം ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

---- facebook comment plugin here -----

Latest