Connect with us

Gulf

ഗൂഢാലോചന: വിചാരണ അടുത്ത മാസം 28ലേക്ക് മാറ്റി

Published

|

Last Updated

അബുദാബി: രാജ്യത്തിനെതിരായി ഗൂഢാലോചന നടത്തുകയും തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പെടുകയും ചെയ്ത കേസില്‍ അടുത്ത മാസം 29ന് വിചാരണ നടക്കുമെന്ന് ഫെഡറല്‍ സുപ്രിം കോടതി അധികൃതര്‍ വ്യക്തമാക്കി. 39 സ്വദേശികളും സിറിയക്കാരനും കൊമറോസ് ദ്വീപ് സ്വദേശിയും ഉള്‍പെടെ 41 പേരുടെ വിചാരണയാണ് അടുത്ത മാസം നടക്കുക. ഇന്നലെ കേസ് പരിഗണിച്ച ശേഷമാണ് 28ലേക്ക് മാറ്റിയത്. ആഴ്ചകള്‍ക്ക് മുമ്പാണ് ഇവരുടെ കേസുകള്‍ രാജ്യത്തെ പരമോന്നത കോടതിയായ ഫെഡറല്‍ സുപ്രിം കോടതിയിലേക്ക് മാറ്റിയത്. പബ്ലിക് പ്രോസിക്യൂഷനാണ് സ്വദേശികള്‍ ഉള്‍പെടെയുള്ളവരുടെ കേസുകള്‍ ഫെഡറല്‍ സുപ്രിം കോടതിയിലേക്ക് റെഫര്‍ ചെയ്തതെന്ന് യു എ ഇ അറ്റോര്‍ണി ജനറല്‍ സലീം സഈദ് കുബൈഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അല്‍ ശബാബ് അല്‍ മനാറ (ദ മിനാറത്ത് യൂത്ത്) എന്ന പേരില്‍ രാജ്യത്തിനെതിരായി തീവ്രവാദ സംഘടനയുണ്ടാക്കി പ്രവര്‍ത്തിച്ചുവെന്നതാണ് പ്രതികള്‍ക്കെതിരായ പ്രധാന കുറ്റം. സംഘടന രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതിന്റെ മുന്നോടിയായി ഇത്തരം ചിന്തകള്‍ പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനും രാഷ്ട്രനേതാക്കളുടെയും ജനങ്ങളുടെയും ജീവിതത്തിനും ഭീഷണി ഉയര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. തീവ്രവാദ ചിന്തയുടെ ഭാഗമായി ഖിലാഫത്ത് രാഷ്ട്രം സ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിച്ച ഇവര്‍ രാജ്യത്തെ പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. തീവ്രവാദ പ്രവര്‍ത്തനം നടത്തുകയോ, അത്തരം കാര്യങ്ങള്‍ അറിഞ്ഞിട്ടും അതേക്കുറിച്ച് അധികാരികള്‍ക്ക് വിവരം നല്‍കാതിരിക്കുകയോ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. കേസില്‍ പിടിയിലായവര്‍ സംഘടനാ രൂപം ഉണ്ടാക്കുകയും ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാനായി കമ്മിറ്റികളും സെല്ലുകളും രൂപീകരിക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ ഇവര്‍ നേതാവിനെ തിരഞ്ഞെടുക്കുകയും ഇയാളുടെ ഉത്തരവുകളും നിര്‍ദേശങ്ങളും ഓരോരുത്തരുടെയും ചുമതലകളും കൃത്യമായി നിര്‍വചിച്ചിരുന്നുവെന്നും സലീം സഈദ് കുബൈഷ് വെളിപ്പെടുത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി ഗ്രൂപ്പ് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സംഭരിച്ചിരുന്നു. തീവ്രവാദത്തിനെതിരായ ഫെഡറല്‍ നിയമപ്രകാരം പ്രതികള്‍ക്ക് വധശിക്ഷ, ജീവപര്യന്തം, 10 കോടി ദിര്‍ഹം വരെ പിഴ എന്നിവയാവും കേസിന്റെ ഗൗരവം അനുസരിച്ച് ഫെഡറല്‍ സുപ്രിം കോടതി ശിക്ഷ വിധിക്കുകയെന്നാണ് രാജ്യത്തെ നിയമ വിദഗ്ധര്‍ നല്‍കുന്ന സൂചന.
രാജ്യത്തിനെതിരായ