Connect with us

Kerala

തസ്‌നി ബഷീറിന്റെ കുടുംബത്തിന് പത്ത് ലക്ഷം; ധനുഷിന്റെ സഹോദരിക്ക് ജോലി

Published

|

Last Updated

തിരുവനന്തപുരം: ശ്രീകാര്യത്തെ സി ഇ ടി ക്യാമ്പസില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് മരിച്ച വിദ്യാര്‍ഥിനി മലപ്പുറം വഴിക്കടവ് സ്വദേശിനി തസ്‌നി ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സി ഇ ടി സംഭവം ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രിസഭാ യോഗതീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ല. നമ്മുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വിദ്യാര്‍ഥി സമൂഹത്തിന്റെ അച്ചടക്കത്തിനും വിധേയമായി വേണം ആഘോഷങ്ങള്‍നടത്താന്‍. ക്യാമ്പസില്‍ നിയമം കൈയിലെടുക്കാനും സംഘടനാ ശക്തിയുടെ പേരില്‍ എന്തുമാവാമെന്നുമുള്ള മനോഭാവം പ്രോത്സാഹിപ്പിക്കാനാകില്ല. അടൂരിലെ ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിനു ഫയര്‍ഫോഴ്‌സ് വാഹനം ഉപയോഗിച്ചത് തെറ്റാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോഴിക്കോട് വെസ്റ്റ് ഹില്‍ എന്‍ സി സി ക്യാമ്പിലെ ഫയറിംഗ് ഗ്രൗണ്ടില്‍വെച്ച് വെടിയേറ്റു മരിച്ച ധനുഷ് കൃഷ്ണയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധനുഷിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന്റെ അവസ്ഥ കണക്കിലെടുത്ത് സഹോദരി അപര്‍ണക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Latest