Connect with us

Kerala

കഞ്ചിക്കോട് വഹാഹനാപകടം; നാല് മരണം

Published

|

Last Updated

പാലക്കാട്: ദേശീയപാതയില്‍ കഞ്ചിക്കോട് കൊയ്യാമരക്കാട്ട് പെട്രോള്‍പമ്പിനുസമീപം ദേശീയപാതയില്‍ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ ഉണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. പ്രഭാകരന്‍ സഞ്ചരിച്ച ബൈക്ക് റോഡിന് കുറുകെച്ചാടിയ നായയെ ഇടിച്ചുമറിഞ്ഞു. റോഡില്‍ പരിക്കേറ്റുവീണ പ്രഭാകരനെ രക്ഷിക്കാന്‍ ഓടിയെത്തിയ മറ്റ് മൂന്നുപേരെയും അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു . നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ബൈക്ക് യാത്രികന്‍ ചിറ്റൂര്‍ മേനോന്‍പാറ താഴെ പോക്കാന്തോട് പരേതനായ സ്വാമിനാഥന്റെ മകന്‍ പ്രഭാകരന്‍ (46), മലപ്പുറം കാടാമ്പുഴ കാവുങ്ങല്‍ ശശിപ്രസാദ് (34), കോട്ടക്കല്‍ കാവതിക്കളം കാടങ്കോട്ടില്‍ ഗംഗാധരന്റെ മകന്‍ കെ രമേശ് (36), മഞ്ചേരി സ്വദേശി പി സി രാജേഷ് (38) എന്നിവരാണു മരിച്ചത്. അര്‍ധരാത്രി 1.15ന് കൊയ്യാമരക്കാട്ട് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.

അപകടമുണ്ടാക്കിയ ലോറി കുറച്ചുദൂരംകൂടി ഓടിയശേഷം നിര്‍ത്തി െ്രെഡവര്‍ ഓടിരക്ഷപ്പെട്ടു. പാലക്കാട്ടുനിന്ന് വാളയാര്‍ ഭാഗത്തേക്ക് പോയിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. പ്രഭാകരന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറി കയറി പൂര്‍ണമായും തകര്‍ന്നു. കഞ്ചിക്കോട് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

ശശിപ്രസാദും രമേശും രാജേഷും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കഞ്ചിക്കോട് ഫാക്ടറിയിലെ ജീവനക്കാരാണ്. പ്രഭാകരന്‍ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ കഞ്ചിക്കോട്ടെ ഫാക്ടറി ജീവനക്കാരനാണ്.

Latest