Connect with us

Kerala

ഒ ബി സി സംവരണം: ഗുജറാത്ത് ബന്ദിന് ആഹ്വാനം ചെയ്ത് ഹര്‍ദിക് പട്ടേല്‍

Published

|

Last Updated

അഹ്മദാബാദ്: ഒ ബി സി സംവരണ വിഷയത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ നടത്തിയ റാലിയെ നേരിട്ട പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ബന്ദിന് ആഹ്വാനം. പട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി(പാസ്) യുടെ നേതാവ് ഹര്‍ദിക് പട്ടേലാണ് ബന്ദിന് ആഹ്വാനം ചെയ്തത്. തങ്ങള്‍ക്ക് സംവരാണുനുകൂല്യങ്ങളും ഒ ബി സി പദവിയും ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് പട്ടോല്‍ സമുദായം തലസ്ഥാന നഗരം സ്തംഭിപ്പിച്ച കൂറ്റന്‍ റാലി സംഘടിപ്പിച്ചത്. പട്ടേല്‍സമുദായ സംഘടനയായ പാസിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച തലസ്ഥാനനഗരിയില്‍ റാലി അരങ്ങേറിയത്. പട്ടേല്‍ സമുദായത്തേയും ഒ ബി സി ലിസ്റ്റില്‍പെടുത്തണമെന്നും സര്‍ക്കാര്‍ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിലും സംവരണം വേണമെന്നും ആവശ്യപ്പെട്ട് പാസിന്റെ നേതൃത്വത്തില്‍ ജൂലൈ ആറിനാണ് സമരമാരംഭിച്ചത്.

പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി കണ്‍വീനറും പ്രക്ഷോഭത്തിന്റെ മുഖവുമായി മാറിയ 22 കാരനായ ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു മൂന്നു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത റാലി. തങ്ങളുടെ ശക്തി തെളിയിക്കാന്‍ പത്ത് ലക്ഷം ആളുകളെ സംഘടിപ്പിച്ച് റാലി നടത്തുമെന്ന് നേരത്തെ തന്നെ പ്രക്ഷോഭ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
പട്ടേല്‍ സമുദായത്തിന്റെ ഒ ബി സി പദവി ആവശ്യങ്ങള്‍ക്കെതിരെ മറ്റു ഒ ബി സി സമുദായങ്ങള്‍ക്കിടയില്‍ നിന്നുയരുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ഈ റാലി.

ചൊവ്വാഴ്ച അഞ്ചു ലക്ഷം പേര്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്തശേഷം ഹര്‍ദിക് നിരാഹാരസമരം പ്രഖ്യാപിച്ചതോടെയാണ് സ്ഥിതി വഷളായത്. തങ്ങളുടെ ആവശ്യം മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ അംഗീകരിക്കുംവരെ നിരാഹാരം പ്രഖ്യാപിച്ചതോടെ റാലിക്കത്തെിയവര്‍ പിരിഞ്ഞുപോകാന്‍ വിസമ്മതിച്ചു. ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടി അഹ്മദാബാദ് കലക്ടര്‍ രാജ്കുമാര്‍ ബെനീവാല്‍ ഹര്‍ദികിനോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനിന്നു. ഇതത്തേുടര്‍ന്നാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. പിന്നീട് സമരക്കാര്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത കൂറ്റന്റാലി നടന്ന അഹ്മദാബാദിന്റെ പലഭാഗങ്ങളില്‍ സമരക്കാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നഗരത്തിലെ ദലിത് ഭൂരിപക്ഷമേഖലകളില്‍ സമരക്കാര്‍ ആക്രമണം അഴിച്ചുവിട്ടു. കടകളും വാഹനങ്ങളും തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

Latest