Connect with us

National

കടല്‍ക്കൊലകേസ്: നിയമനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസ് അനിശ്ചിതകാലത്തയ്ക്ക് നിര്‍ത്തി വെക്കാനാവില്ലെന്ന് സുപ്രീംകോടതി. രാജ്യാന്തര ട്രൈബ്യൂണലിന്റെ ഉത്തരവ് മാനിച്ച് കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നാല് മാസത്തേയ്ക്ക് താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. കേസ് ഇനി ജനുവരി 13ന് പരിഗണിയ്ക്കും.

കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട് ഇറ്റലി നല്‍കിയ അപേക്ഷ പരിഗണിച്ച് രാജ്യാന്തരകോടതിയായ ഇറ്റ്!ലോസ് ഇരുരാജ്യങ്ങളിലുമുളള നിയമനടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇറ്റ്!ലോസിന്റെ ഘടനയെക്കുറിച്ചും അധികാരപരിധിയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ സുപ്രീംകോടതി ആരാഞ്ഞു.

രാജ്യാന്തര ട്രൈബ്യൂണലിന്റെ ഉത്തരവ് ഇരുഭാഗവും അംഗീകരിച്ചതാണെന്ന് ഇറ്റലി സുപ്രീംകോടതിയെ അറിയിച്ചു. ട്രൈബ്യൂണലിന്റെ ഉത്തരവ് വരുന്നതു വരെ നിയമനടപടികള്‍ മരവിപ്പിക്കണമെന്ന ഇറ്റലിയുടെ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല.