Connect with us

Malappuram

താജുല്‍ ഉലമാ സ്‌ക്വയര്‍ യാഥാര്‍ഥ്യമാക്കാന്‍ സുന്നി പ്രവര്‍ത്തകര്‍ രംഗത്ത്‌

Published

|

Last Updated

കോട്ടക്കല്‍: താജുല്‍ ഉലമ ജ്വലിപ്പിച്ചു വെച്ച ആദര്‍ശ വെട്ടം വരും തലമുറക്ക് കൊളുത്തി നല്‍കാന്‍ പ്രവര്‍ത്തകര്‍ കര്‍മ ഗോദയിലേക്ക്. എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന നഗരിയായിരുന്ന എടരിക്കോട് പാടത്തിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന താജുല്‍ ഉലമാ സ്‌ക്വയര്‍ നിര്‍മാണം തീര്‍ക്കാനുള്ള ആവേശം നെഞ്ചേറ്റിയാണ് ജില്ലയിലെ സുന്നി പ്രവര്‍ത്തകര്‍ കര്‍മ സജ്ജരായത്.
മത പ്രബോധന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് സ്മാരകമായി പണി കഴിപ്പിക്കുന്നത്. മസ്ജിദ്, സംഘടനാ കാര്യാലയങ്ങള്‍, സാന്ത്വന കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയാണ് പദ്ധതികള്‍. 25 സെന്റ് സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രവര്‍ത്തക പങ്കാളിത്തത്തോടെയാണ് ഇത് പൂര്‍ത്തിയാക്കുക. സംഗമം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍ പദ്ധതി വിശദീകരിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി കമ്മിറ്റിക്ക് രൂപം നല്‍കി.
ഭാരവാഹികള്‍: പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (ചെയര്‍മാന്‍), അബൂ ഹനീഫല്‍ ഫൈസി തെന്നല, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, പൊന്‍മള മൊയ്തീന്‍ കുട്ടി ബാഖവി, അബ്ദു ഹാജി വേങ്ങര (വൈ ചെയര്‍മാന്‍മാര്‍ ), പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ (ജന കണ്‍വീനര്‍), അലവി ഹാജി പുതുപ്പറമ്പ്, ബശീര്‍ പറവന്നൂര്‍, ഹസൈന്‍ മാസ്റ്റര്‍ കുറുകത്താണി (ജോ കണ്‍), സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി (വര്‍ക്കിംഗ് കണ്‍), എം എന്‍ സിദ്ധീഖ് ഹാജി (ട്രഷറര്‍).