Connect with us

Kerala

തൊഴിലാളികള്‍ക്ക് 232.5 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: ഓണത്തിന് തൊഴിലാളികള്‍ക്ക് 232.5 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തതായി മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. തൊഴില്‍വകുപ്പിന്റെ കീഴിലുള്ള എല്ലാ ക്ഷേമ പെന്‍ഷനുകളുമുള്‍പ്പെടെ കഴിഞ്ഞമാസം വരെയുള്ള ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്. കര്‍ഷകതൊഴിലാളി പെന്‍ഷന്‍ നല്‍കുന്നതിലേക്ക് 194.8 കോടി രൂപയും കശുവണ്ടി തൊഴിലാളി മേഖലയില്‍ 10.75 കോടി രൂപയുമാണ് വിനിയോഗിച്ചത്.
അസംഘടിത മേഖലയിലുള്ള തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുവേണ്ടി ഒരു കോടി രൂപ അനുവദിച്ചതായും മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് എക്‌സ്‌ഗ്രേഷ്യ ആനുകൂല്യം നല്‍കുന്നതിന് മാത്രമായി 2.5 കോടി രൂപ അനുവദിച്ചു.
കേരള കശുവണ്ടി തൊഴിലാളി ആശ്വാസക്ഷേമനിധി വിഹിതമായി 10.95 കോടിയും കൈത്തറി തൊഴിലാളി ക്ഷേമപദ്ധതിക്കായി 5.15 കോടിയും കേരള തയ്യല്‍തൊഴിലാളി ക്ഷേമപദ്ധതിക്കായി 4.55 കോടിയും സിഗാര്‍ തൊഴിലാളികളുടെ പെന്‍ഷന്‍ വിതരണത്തിനായി 5.52 ലക്ഷം രൂപയും ് ചിലവഴിക്കുന്നത്.

Latest